നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്

റീട്ടെയില്‍ സിബിഡിസി പരീക്ഷിക്കാന്‍ നാല് ബാങ്കുകള്‍

ന്യൂഡല്‍ഹി: ഡിജിറ്റല്‍ കറന്‍സി (സിബിഡിസി) പരീക്ഷണാടിസ്ഥാനത്തില്‍ ചെറുകിട മേഖലയിലേയ്ക്കും വ്യാപിപ്പിക്കുകയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). ഇതിനായി നാല് ബാങ്കുകളെ കേന്ദ്രബാങ്ക് തെരഞ്ഞെടുത്തു. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവയാണ് അവ.

തെരഞ്ഞെടുക്കപ്പെട്ട ബാങ്കുകള്‍ എന്‍പിസിഐ (നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ), റിസര്‍വ് ബാങ്ക് എന്നിവയോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കും. ചില ഉപഭോക്തൃ മര്‍ച്ചന്റ് അക്കൗണ്ടുകള്‍ കൂടി ഉടന്‍ തെരഞ്ഞെടുക്കപ്പെടും. റീട്ടെയില്‍ സിബിഡിസി (സിബിഡിസിആര്‍ എന്നും അറിയപ്പെടുന്നു) നടപ്പിലാക്കേണ്ടത് നിലവിലെ ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനവുമായി സംയോജിപ്പിച്ചാണോ അതോ പുതിയ ചട്ടക്കൂട് നിര്‍മ്മിക്കണമോ എന്ന ചര്‍ച്ചയും നടക്കുന്നുണ്ട്.

കൂടുതല്‍ ബാങ്കുകളെ കൂടി സംവിധാനത്തിലേയ്ക്ക് കൊണ്ടുവരാനും ആര്‍ബിഐ ഒരുങ്ങുന്നു. റീട്ടെയ്ല്‍ സിബിസിഡിയ്ക്ക് പണമിടപാട് സമ്പ്രദായങ്ങളെ മാറ്റമറിക്കാനാകും. കറന്‍സികളുടെ ഉപയോഗം പരിമിതപ്പെടുത്തുന്നതോടെയാണ് ഇത്. നിലവില്‍ പണമുപയോഗിച്ചാണ് മൊത്തം ഇടപാടുകളുടെ 80 ശതമാനവും നടക്കുന്നത്.

ഡിജിറ്റല്‍ കറന്‍സി പ്രാബല്യത്തില്‍ വരുന്നതോടെ കറന്‍സി നോട്ടുകളിലുള്ള ആശ്രയത്വം കുറയുമെന്ന് ആര്‍ബിഐ വൃത്തങ്ങള്‍ അറിയിക്കുന്നു. മൊത്ത കച്ചവട മേഖലയില്‍ ഡിജിറ്റല്‍ കറന്‍സി പരീക്ഷിക്കാന്‍ കഴിഞ്ഞ മാസം കേന്ദ്രബാങ്ക്‌ തയ്യാറായിരുന്നു. ഇതോടെ സ്വന്തമായി ഡിജിറ്റല്‍ കറന്‍സി ഇറക്കുന്ന അപൂര്‍വം കേന്ദ്രബാങ്കുകളിലൊന്നായി ആര്‍ബിഐ മാറി.

X
Top