എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

90 ശതമാനം ഫോര്‍ച്യൂണ്‍ 500 കമ്പനികളും നിയമനത്തിനായി എഐ ടൂളുകള്‍ ഉപയോഗിക്കുന്നു – റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഫോര്‍ച്യൂണ്‍ 500 കമ്പനികളിലെ 99 ശതമാനവും നിയമന പ്രക്രിയയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ് ഉപയോഗപ്പെടുത്തുന്നു. അതേസമയം റിക്രൂട്ടര്‍മാര്‍ ഉപയോഗിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ് (എഐ) ഉപകരണങ്ങള്‍ സാധാരണ മനുഷ്യര്‍ക്ക് പകരമാകുന്നില്ല. ഒരു പുതിയ സര്‍വേയാണ് ഇക്കാര്യം വെളിപെടുത്തുന്നത്.

മനുഷ്യരായ റിക്രൂട്ടര്‍മാര്‍ 4-5 സെക്കന്റുകളില്‍ റെസ്യൂമെ പരിശോധിക്കുകയും ഉദ്യോഗാര്‍ത്ഥിയുടെ പ്രത്യേകത തിരിച്ചറിയുകയും ചെയ്യും. എഐ ടൂളുകള്‍ക്ക് ഇക്കാര്യം ചെയ്യാന്‍ അത്രയും സമയം വേണ്ട. അതേസമയം ഈ വേഗതയ്ക്ക് വലിയ ചെലവുണ്ട്.

ഫോര്‍ച്യൂണ്‍ 500 കമ്പനികളും ലോകമെമ്പാടുമുള്ള നിരവധി ചെറുകിട ബിസിനസുകളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഈ അപേക്ഷക ട്രാക്കിംഗ് സിസ്റ്റങ്ങളെ (എടിഎസ്) യാണ് ആശ്രയിക്കുന്നത്.അതുകൊണ്ടുതന്നെ റെസ്യൂമെ അയക്കുമ്പോള്‍ നിര്‍ദ്ദിഷ്ട മാനദണ്ഡങ്ങള്‍ പാലിക്കേണ്ടേതുണ്ട്. അല്ലെങ്കില്‍ തിരസ്‌ക്കരിക്കപ്പെട്ടേയ്ക്കാം.

X
Top