ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

ആറ്റമെന്ന പേരില്‍ മിഡ്ക്യാപ് കോര്‍പറേറ്റ് ഭരണ സൂചിക ആരംഭിച്ച് മുന്‍ സെബി തലവന്‍ എം ദാമോദരന്‍

ന്യൂഡല്‍ഹി: മുന്‍ സെബി ചെയര്‍മാന്‍ എം ദാമോദരനും ഡെസിമല്‍ പോയിന്റ് അനലിറ്റിക്സും ചേര്‍ന്ന് സ്ഥാപിച്ച ഐരാവത് ഇന്‍ഡിസസ് പ്രൈവറ്റ് ലിമിറ്റഡ്, 30 മിഡ്ക്യാപ് കമ്പനികളെ ഉള്‍പ്പെടുത്തി പുതിയ സൂചിക ആരംഭിച്ചു. ആറ്റം (ATOM Airawat Touchstone MidCap Index) എന്ന് പേരിട്ടിരിക്കുന്ന ഇന്‍ഡെക്‌സ് ‘നല്ല ഭരണമുള്ള മിഡ്-ക്യാപ് കമ്പനികളില്‍’ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവരെ ലക്ഷ്യം വയ്ക്കുന്നു. അവരെ സേവിക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത സൂചികയാണ് ഇത്, കമ്പനി റിലീസില്‍ പറഞ്ഞു.

ആംഫിയുടെ (Association of Mutual Funds in India) മിഡ്ക്യാപ് 150 സ്റ്റോക്കുകളുടെ പട്ടികയില്‍ നിന്ന് 30 മിഡ്ക്യാപ് കമ്പനികളെ സ്‌കോറിംഗ് രീതിയുടെ ആരംഭ പോയിന്റായി സൂചിക തിരഞ്ഞെടുക്കുന്നു. യുടിഐയുടെയും ഐഡിബിഐയുടെയും മുന്‍ ചെയര്‍മാന്‍ കൂടിയായ ദാമോദരന്‍ മിഡ്ക്യാപ് കമ്പനികള്‍ക്കായി കോര്‍പ്പറേറ്റ് ഗവേണന്‍സ് സൂചികയും പ്രഖ്യാപിച്ചിട്ടുണ്ട്.
സാമ്പത്തിക നിലവാരവും കോര്‍പ്പറേറ്റ് ഗവേണന്‍സ് മാനദണ്ഡങ്ങളും നോക്കിയാണ് ആറ്റമില്‍ 30 കമ്പനികളെ തെരഞ്ഞെടുക്കുന്നത്.

ആംഫി അതിന്റെ പട്ടികയില്‍ വരുത്തുന്ന പരിഷ്‌കരണങ്ങളെ അടിസ്ഥാനമാക്കി ഓരോ ആറു മാസത്തിലും സൂചിക പുനഃസംഘടിപ്പിക്കുന്നു. ‘മിഡ്ക്യാപ് സ്പേസ് അപകടസാധ്യതയുള്ളതും മെച്ചപ്പെട്ടതല്ലാത്ത കമ്പനികള്‍ നിറഞ്ഞതുമാണെന്ന് കരുതപ്പെടുന്നു. ഈ മിഥ്യയെ തകര്‍ക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ആറ്റമിലൂടെ നല്ല ഭരണമുള്ള. കമ്പനികളെ വ്യവസ്ഥാപിതമായി തിരിച്ചറിയാം, ദാമോദരന്‍ വ്യക്തമാക്കുന്നു.

X
Top