അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

മുന്‍ സിഇഒ പരാഗ് അഗര്‍വാള്‍ ട്വിറ്ററിനെതിരെ കേസ് ഫയല്‍ ചെയ്തു

ന്യൂയോര്‍ക്ക്: എലോണ്‍ മസ്‌ക്ക് ട്വിറ്റര്‍ ഏറ്റെടുത്തപ്പോള്‍ പിരിച്ചുവിടപ്പെട്ട സിഇഒ പരാഗ് അഗര്‍വാള്‍ കമ്പനിയ്‌ക്കെതിരെ നിയമപോരാട്ടത്തിന്. ജോലികളുമായി ബന്ധപ്പെട്ട് നടത്തിയ വ്യവഹാരം, അന്വേഷണങ്ങള്‍, മീറ്റിംഗുകള്‍ എന്നിവയുടെ ചെലവുകള്‍ തിരികെവേണമെന്നാണ് പരാഗ് ഉള്‍പ്പടെയുള്ള മൂന്ന് എക്‌സിക്യുട്ടീവുകളുടെ ആവശ്യം. ഒരു ദശലക്ഷം ഡോളറിലധികം നല്‍കാന്‍ ട്വിറ്റര്‍ ബാധ്യസ്ഥമാണെന്ന് പരേഗും മുന്‍ ചീഫ് ലീഗല്‍,ഫിനാന്‍ഷ്യല്‍ ഓഫീസര്‍മാരും വാദിക്കുന്നു.

ട്വിറ്റര്‍ ഇക്കാര്യത്തില്‍ പ്രതികരണമറിയിച്ചിട്ടില്ല.യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്‍ (എസ്ഇസി), ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് (ഡിഒജെ) എന്നിവയുടെ അന്വേഷണങ്ങളുമായി ബന്ധപ്പെട്ട ചെലവുകളാണ് ഇവര്‍ പ്രതിബാധിച്ചിരിക്കുന്നത്. എന്നാല്‍ അന്വേഷണങ്ങളുടെ സ്വഭാവത്തെക്കുറിച്ചും അവ ഇപ്പോഴും നടക്കുന്നുണ്ടോ എന്നതിനെക്കുറിച്ചും വിശദീകരണമില്ല.

അഗര്‍വാളും അന്നത്തെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ നെഡ് സെഗാളും പുറത്താക്കപ്പെട്ടിട്ടും എസ്ഇസിക്ക് മുന്‍പാകെ ഹാജരായിരുന്നു.ഫെഡറല്‍ അധികാരികളുമായി ഇടപഴകുന്നത് ഇരുവരും തുടര്‍ന്നു. മസ്‌ക്ക് ട്വിറ്റര്‍ ഓഹരികള്‍ സമാഹരിച്ചത് നിയമാനുസൃതമായിട്ടാണോ എന്നാണ് എസ്ഇസി അന്വേഷിക്കുന്നതെന്നറിയുന്നു.

പ്ലാറ്റ്‌ഫോമിന്റെ ഉള്ളടക്കവുമായി ബന്ധപ്പെട്ട കോണ്‍ഗ്രസ് ഹിയറിംഗില്‍ പങ്കെടുക്കാന്‍ മുന്‍ ട്വിറ്റര്‍ ചീഫ് ലീഗല്‍ ഓഫീസര്‍ വിജയ് ഗദ്ദേയും നിയുക്തനായിരുന്നു.അദ്ദേഹവും ചെലവായ പണം തിരികെ ആവശ്യപ്പെട്ടിട്ടുണ്ട്.

X
Top