ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

വിദേശ നാണ്യ കരുതല്‍ ശേഖരം ഉയര്‍ന്നു

ന്യൂഡല്‍ഹി: ഒക്ടോബര്‍ 28 ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ വിദേശനാണ്യ (ഫോറെക്‌സ്) കരുതല്‍ ശേഖരം 6.561 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 531.081 ബില്യണ്‍ ഡോളറായി.ഏറ്റവും വലിയ ഘടകമായ വിദേശ കറന്‍സി ആസ്തി 470.87 ബില്യണ്‍ ഡോളറിലെത്തി.മുന്‍ ആഴ്ചയെ അപേക്ഷിച്ച് 5.772 ബില്യണ്‍ ഡോളറിന്റെ വര്‍ധന.

സ്വര്‍ണ്ണ ശേഖരം 556 മില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 37.762 ബില്യണ്‍ ഡോളറിലെത്തിയപ്പോള്‍ എസ്ഡിആറുകള്‍ 185 മില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 17.625 ബില്യണ്‍ ഡോളറിലും അന്തര്‍ദ്ദേശീയ നാണയനിധിയിലെ (ഐഎംഎഫ്) കരുതല്‍ നില 48 മില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 4.847 ബില്യണ്‍ ഡോളറിലുമാണുള്ളത്. ഒക്ടോബര്‍ 7 ന് അവസാനിച്ച ആഴ്ചയ്ക്ക് ശേഷം പിന്നീട് ഇപ്പോഴാണ് ഫോറെക്‌സ് വര്‍ധിക്കുന്നത്.

അതിന് മുന്‍പ് തുടര്‍ച്ചയായ 13 ആഴ്ചകളില്‍ 11 എണ്ണത്തിലും ശേഖരം കുറവ് രേഖപ്പെടുത്തി. ജൂലൈ 2020 ല്‍ കുറിച്ച 528.37 ബില്ല്യണ്‍ ഡോളറാണ് സര്‍വകാല താഴ്ച. കഴിഞ്ഞയാഴ്ച ഫോറെക്‌സ് 3.847 ബില്യണ്‍ കുറവ് നേരിട്ട് 524.52 ബില്യണ്‍ ഡോളറിലേയ്ക്ക് വീണിരുന്നു.

2021 ഒക്ടോബറിലാണ് ശേഖരം എക്കാലത്തേയും ഉയരമായ 645 ബില്യണ്‍ ഡോളറിലെത്തിയത്. പണപ്പെരുപ്പം ആഗോള പ്രതിഭാസമായതോടെ കേന്ദ്രബാങ്കുകള്‍ നിരക്ക് വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതരാവുകയും ഡോളര്‍ ശക്തിപ്പെടുകയുമായിരുന്നു. രൂപയെ സംരക്ഷിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഡോളര്‍ വില്‍പന തുടങ്ങിയതോടെ വിദേശ നാണ്യ ശേഖരം തകര്‍ച്ചയിലായി.

X
Top