
മുംബൈ: ഇന്ത്യയുടെ വിദേശ നാണ്യ ശേഖരം സെപ്തംബര്‍ 12 ന് അവസാനിച്ച ആഴ്ചയില്‍ 702.9 ബില്യണ്‍ ഡോളറായി. 4.69 ബില്യണ്‍ ഡോളര്‍ വര്‍ദ്ധനവാണിത്.
അതേസമയം 2024 സെപ്തംബറില്‍ കുറിച്ച റെക്കോര്‍ഡ് നിലവാരമായ 704.9 ബില്യണ്‍ ഡോളറിനെ അപേക്ഷിച്ച് 4 ബില്യണ്‍ ഡോളറിന്റെ കുറവ്.
അവലോകന ആഴ്ചയില്‍ സ്വര്‍ണ്ണശേഖരം 2.1 ബില്യണ്‍ ഡോളറും വിദേശ കറന്‍സി ആസ്തി 2.5 ബില്യണ്‍ ഡോളറും ഉയര്‍ന്നു. എസ്ഡിആര്‍ 32 മില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 18.73 ബില്യണ്‍ ഡോളര്‍.
അന്തര്‍ദ്ദേശീയ നാണ്യ നിധിയിലെ റിസര്‍വ് പൊസിഷന്‍ 9 മില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 4.76 ബില്യണ്‍ ഡോളറായിട്ടുണ്ട്.






