പുതിയ ഐടി നയത്തിന് മന്ത്രിസഭയുടെ അംഗീകാരം; ഐടിയിൽ അഞ്ചുലക്ഷം പുതിയ തൊഴിലവസരങ്ങൾഇന്ത്യ- ബ്രസീൽ ഉഭയകക്ഷി വ്യാപാരം കുതിക്കുന്നുഇന്ത്യ – യുഎസ് വ്യാപാര ഡീലിൽ ചർച്ചകൾ മാറ്റി; നെഗോഷ്യേറ്റർ തൽകാലം യുഎസിലേക്കില്ലറഷ്യയുമായി വമ്പന്‍ വ്യാപാരത്തിനൊരുങ്ങി ഇന്ത്യ; ലക്ഷ്യം 100 ശതകോടി ഡോളറിന്റെ വിപണിറെക്കാഡ് ഉയരത്തില്‍ വിദേശ നാണയ ശേഖരം

വിദേശ നാണയ ശേഖരം പുതിയ ഉയരത്തിൽ

ന്യൂഡൽഹി: തുടർച്ചയായ രണ്ടാം മാസത്തിലും ഇന്ത്യയുടെ വിദേശ നാണയ ശേഖരത്തിൽ റെക്കാഡ് കുതിപ്പ്. ഏപ്രിൽ അഞ്ചിന് അവസാനിച്ച വാരത്തിൽ വിദേശ നാണയ ശേഖരം 64,856 കോടി ഡോളറായാണ് ഉയർന്നത്.

അവലോകന കാലയളവിൽ മൊത്തം ശേഖരത്തിൽ 290 കോടി ഡോളറിന്റെ വർദ്ധനയുണ്ടായി. രൂപയുടെ മൂല്യത്തിലെ ചാഞ്ചാട്ടം നിയന്ത്രിക്കാൻ റിസർവ് ബാങ്ക് വിപണിയിൽ ഇടപെട്ടതാണ് ഡോളർ ശേഖരം കൂടാൻ ഇടയാക്കിയത്.

സ്വർണ വിലയിലെ വർദ്ധനയും വിദേശ നാണയ ശേഖരത്തിന്റെ മൂല്യം ഉയർത്തി. ഇന്ത്യയുടെ ഓഹരി, കടപ്പത്ര വിപണികളിലേക്കുള്ള വിദേശ നിക്ഷേപ ഒഴുക്കിലെ വർദ്ധനയാണ് പ്രധാനമായും റിസർവ് ബാങ്കിന്റെ വിദേശ നാണയ ശേഖരത്തിന്റെ മൂല്യം ഉയർത്തുന്നത്.

രൂപയുടെ സ്ഥിരത ഉറപ്പുവരുത്തുന്നതിന് റിസർവ് ബാങ്ക് വിപണിയിൽ നിന്ന് വൻതോതിൽ ഡോളർ വാങ്ങികൂട്ടുകയാണെന്ന് ധനകാര്യ വിദഗ്ദ്ധർ പറയുന്നു.

പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ കൂടുന്നതിനാൽ റിസർവ് ബാങ്ക് സുരക്ഷിത നിക്ഷേപമായ സ്വർണം വാങ്ങുന്നതിൽ വലിയ വർദ്ധനയാണ് വരുത്തിയത്.

X
Top