
കോവിഡ് ആരംഭിച്ചതുമുതൽ വീടുകളുടെ വിലയിലുണ്ടായ വർദ്ധനവിനെ തുടർന്ന് വിദേശികൾ റെസിഡൻഷ്യൽ പ്രോപ്പർട്ടികൾ വണങ്ങുന്നതിനെ വിലക്കി കാനഡ. നിരോധനം ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വന്നതായി വാർത്താ ഏജൻസിയായ എ എൻ ഐ റിപ്പോർട്ട് ചെയ്തു.
നിക്ഷേപമെന്ന നിലയിൽ വീടുകൾ വാങ്ങുന്നത് കോവിഡിന് ശേഷം വർദ്ധിച്ചു, ഇത് വസ്തുവിലയെ കുത്തനെ ഉയർത്തി. ഇതോടെ വസ്തു വാങ്ങുന്നത് വിലക്കി കനേഡിയൻ സർക്കാർ നിയമം പാസാക്കി. വിദേശ നിക്ഷേപകരെ കാനഡയിൽ വീട് വാങ്ങാൻ ആകർഷിക്കുന്ന രീതിയിലാണ് അനുദിനം വില ഉയരുന്നത്.
നിരോധനം നഗര വാസസ്ഥലങ്ങൾക്ക് മാത്രമേ നിലവിൽ ബാധകമാകൂ എന്നും വേനൽക്കാല കോട്ടേജുകൾ പോലുള്ള വിനോദ വസ്‌തുക്കൾക്ക് ബാധകമല്ലെന്നും സർക്കാർ വ്യക്തമാക്കി. 2021 ലെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ വീടുകളുടെ കുതിച്ചുയരുന്ന വിലകൾ വിഷയമായിരുന്നു.
കാമ്പെയ്‌ൻ പ്രകാരം ഉപയോഗശൂന്യവും ഒഴിഞ്ഞുകിടക്കുന്നതുമായ ഭവനങ്ങൾ നിക്ഷേപകർക്കുള്ളതല്ല പകരം വീടുകൾ ആവശ്യമുള്ള കാനഡക്കാർക്കുള്ളതായിരിക്കുമെന്ന ആശയം മുന്നോട്ട് വെച്ചു. 2021 ലെ തിരഞ്ഞെടുപ്പ് വിജയത്തെത്തുടർന്ന്, വിദേശ നിക്ഷേപകർ റെസിഡൻഷ്യൽ പ്രോപ്പർട്ടി വാങ്ങുന്നതിനുള്ള നിരോധനം സർക്കാർ അവതരിപ്പിച്ചു.
കനേഡിയൻ റിയൽ എസ്റ്റേറ്റ് അസോസിയേഷൻ (C E R A) പറയുന്നതനുസരിച്ച്, കാനഡയിലെ ശരാശരി ഭവന വില ഫെബ്രുവരിയിൽ 800,000 കനേഡിയൻ ഡോളറിന് മുകളിലെത്തി, അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് പ്രകാരം വാൻകൂവർ, ടൊറന്റോ തുടങ്ങിയ പ്രധാന വിപണികളും ആളൊഴിഞ്ഞ വീടുകൾക്ക് നികുതി ഏർപ്പെടുത്തിയിട്ടുണ്ട്.
കാനഡ മോർട്ട്ഗേജ് ആൻഡ് ഹൗസിംഗ് കോർപ്പറേഷൻ ദേശീയ ഹൗസിംഗ് ഏജൻസി ജൂണിലെ റിപ്പോർട്ടിൽ പറയുന്നത് 2030 ഓടെ ഏകദേശം 19 ദശലക്ഷം വീടുകളുടെ ആവശ്യകത ഉണ്ടാകുമെന്നാണ്.