കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത പ്രഖ്യാപനം വൈകുന്നു ◆ ഇന്ത്യയിൽ ഗുരുതര വൈദ്യുത പ്രതിസന്ധിക്ക് സാധ്യതയെന്ന് റിപ്പോർട്ട്; 96 താപവൈദ്യുത നിലയങ്ങളില്‍ കല്‍ക്കരി ക്ഷാമം ◆ ഇന്ത്യയിലേക്ക് തുരങ്ക നിര്‍മാണ യന്ത്രങ്ങള്‍ കയറ്റുമതി ചെയ്യുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി ചൈന ◆ ഇന്ത്യ–ന്യൂസീലൻഡ് സ്വതന്ത്ര വ്യാപാരക്കരാർ പ്രാബല്യത്തിൽ; 8284 ഇന്ത്യൻ ഉൽപന്നങ്ങൾക്ക് ഇനി തീരുവയില്ല ◆ ഉത്സവ സീസണില്‍ വിമാന യാത്രാ നിരക്കുകള്‍ കുത്തനെ ഉയരുന്നു ◆

ജൂണിൽ വിദേശ നിക്ഷേപകർ വീണ്ടും വിൽപ്പനയിലേക്ക് തിരിഞ്ഞു

മുംബൈ: മെയ് മാസത്തിൽ 19,860 കോടി രൂപയുടെ അറ്റനിക്ഷേപം ഇന്ത്യൻ ഓഹരി വിപണിയിൽ നടത്തിയ വിദേശ നിക്ഷേപക സ്ഥാപനങ്ങൾ ജൂണിൽ വീണ്ടും വിൽപ്പന തുടങ്ങി.

ജൂൺ 3 മുതൽ 6 വരെ വിദേശ നിക്ഷേപക സ്ഥാപനങ്ങൾ 3565 കോടി രൂപയുടെ വിൽപ്പനയാണ് നടത്തിയത്. അതേസമയം വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ വിൽപ്പനയെ അവഗണിച്ചുകൊണ്ട് വിപണി മുന്നോട്ടു പോവുകയാണ് ചെയ്തത്.

ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ കഴിഞ്ഞ ആഴ്ച 25,510 കോടി രൂപയാണ് ഇന്ത്യൻ ഓഹരി വിപണിയിൽ നിക്ഷേപിച്ചത്. ഇത് വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ വിൽപ്പനയുടെ ആഘാതം മറികടക്കാനും വിപണിയെ നേട്ടത്തിലേക്ക് നയിക്കാനും സഹായിച്ചു.

ഇന്ത്യയിലെ കടപ്പത്ര വിപണിയിൽ വിദേശ നിക്ഷേപക സ്ഥാപനങ്ങൾ വിൽപ്പന തുടരുകയാണ്. യുഎസിലെയും ഇന്ത്യയിലെയും ബോണ്ട് വരുമാനത്തിലുള്ള അന്തരമാണ് വിൽപ്പനക്ക് കാരണം. യുഎസിലെ ബോണ്ട് വരുമാനം ഉയരുന്നത് ഇന്ത്യയിലെ ബോണ്ടുകളുടെ ആകർഷണീയത കുറച്ചിട്ടുണ്ട്.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ ബി ഐ) റെപ്പോ നിരക്ക് അര ശതമാനം കുറച്ചത് ഇന്ത്യൻ ഓഹരി വിപണിക്ക് ശക്തമായ ഉത്തേജനമാണ് പകർന്നിരിക്കുന്നത്.

നിഫ്റ്റി വീണ്ടും 25000 പോയിന്റിന് മുകളിലേക്ക് ഉയരുന്നതിന് റെപ്പോ നിരക്ക് അരശതമാനവും ധന കരുതൽ അനുപാതം ഒരു ശതമാനവും കുറച്ച റിസർവ് ബാങ്കിൻ്റെ നടപടി വഴിവെച്ചു. ആർബിഐയുടെ നയം തുടർന്നും വിപണിയുടെ മുന്നേറ്റ പ്രവണതക്ക് ഉത്തേജനം പകരുമെന്നാണ് കരുതുന്നത്.

ഏപ്രിലില്‍ 4223 കോടി രൂപയുടെ അറ്റനിക്ഷേപമായിരുന്നു വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ നടത്തിയത്‌. അതേ സമയം ഈ വര്‍ഷം ആദ്യത്തെ മൂന്ന്‌ മാസവും വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ കരടികളുടെ റോളിലായിരുന്നു.

മാര്‍ച്ചില്‍ 3793 കോടി രൂപയുടെയും ഫെബ്രുവരിയില്‍ 34,574 കോടി രൂപയുടെയും ജനുവരിയില്‍ 78,027 കോടി രൂപയുടെയും വില്‍പ്പന നടത്തിയിരുന്നു.

രണ്ടുമാസത്തെ തുടർച്ചയായ അറ്റനിക്ഷേപത്തിനുശേഷമാണ് ജൂണിൽ വിദേശ നിക്ഷേപക സ്ഥാപനങ്ങൾ വീണ്ടും വിൽപ്പനയിലേക്ക് തിരിഞ്ഞത്.

അതേ സമയം വിപണി മുന്നേറ്റം തുടരുകയാണെങ്കിൽ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ വീണ്ടും അറ്റ നിക്ഷേപകരായ മാറാൻ സാധ്യതയുണ്ട്

X
Top