പ്രധാന വ്യവസായ മേഖലകളുടെ വളര്‍ച്ച സെപ്തംബറില്‍ ഇടിഞ്ഞുമോദിയ്ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന് ട്രംപ്, വ്യാപാരക്കരാര്‍ ചര്‍ച്ചയായിവിഴിഞ്ഞത്ത് ഷിപ് ടു ഷിപ്പ് ബങ്കറിംഗ് തുടങ്ങി അദാനിഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോ

വിദേശ നിക്ഷേപകര്‍ ഈ മാസം ഇതുവരെ നിക്ഷേപിച്ചത്‌ 10,555 കോടി

വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപകര്‍ ഡിസംബറില്‍ ഇതുവരെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ 10,555 കോടി രൂപ നിക്ഷേപിച്ചു. നവംബറില്‍ 36,300 കോടി രൂപയാണ്‌ വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപകര്‍ നിക്ഷേപിച്ചിരുന്നത്‌.

ഈ വര്‍ഷം ഇത്‌ നാലാമത്തെ മാസമാണ്‌ വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപകര്‍ അറ്റനിക്ഷേപകരാകുന്നത്‌. ഇതിന്‌ മുമ്പ്‌ ജൂലൈയിലും ഓഗസ്റ്റിലും അറ്റനിക്ഷേപം നടത്തിയിരുന്നു.

സെപ്‌റ്റംബറിലും ഒക്‌ടോബറിലും അറ്റവില്‍പ്പന നടത്തിയ വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപകര്‍ ഇപ്പോള്‍ ഇന്ത്യന്‍ വിപണിയിലെ കാളകളായി തുടരുകയാണ്‌. അതേ സമയം തുടര്‍ന്നുള്ള ആഴ്‌ചകളില്‍ വിദേശ നിക്ഷേപത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്‌.

യുഎസ്‌ ഫെഡറല്‍ റിസര്‍വ്‌ പലിശനിരക്ക്‌ ഇനിയും ഉയര്‍ത്തുമെന്ന സൂചന വീണ്ടും മാന്ദ്യഭീതി സൃഷ്‌ടിച്ചിരിക്കുകയാണ്‌. 2023ല്‍ ഓഹരി വിപണി മുന്നേറ്റം നടത്തുമെന്ന പ്രതീക്ഷകളെ യുഎസ്‌ ഫെഡറല്‍ റിസര്‍വിന്റെ നിലപാട്‌ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്‌.

ഡിസംബര്‍ ഒന്ന്‌ മുതല്‍ 16 വരെ വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ 10,555 കോടി രൂപ നിക്ഷേപിച്ചു. നവംബറില്‍ 36,200 കോടി രൂപ നിക്ഷേപിച്ച വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപകര്‍ ഒക്‌ടോബറില്‍ എട്ട്‌ കോടി രൂപയും സെപ്‌റ്റംബറില്‍ 7624 കോടി രൂപയും അറ്റവില്‍പ്പന നടത്തുകയാണ്‌ ചെയ്‌തത്‌.

ഓഗസ്റ്റില്‍ 51,200 കോടി രൂപയും ജൂലൈയില്‍ 5000 കോടി രൂപയും അറ്റനിക്ഷേപം നടത്തിയിരുന്നു. അതിന്‌ മുമ്പുള്ള ഒന്‍പത്‌ മാസം തുടര്‍ച്ചയായി വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ അറ്റവില്‍പ്പന നടത്തുകയാണ്‌ ചെയ്‌തത്‌.

X
Top