പ്രധാന വ്യവസായ മേഖലകളുടെ വളര്‍ച്ച സെപ്തംബറില്‍ ഇടിഞ്ഞുമോദിയ്ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന് ട്രംപ്, വ്യാപാരക്കരാര്‍ ചര്‍ച്ചയായിവിഴിഞ്ഞത്ത് ഷിപ് ടു ഷിപ്പ് ബങ്കറിംഗ് തുടങ്ങി അദാനിഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോ

ജൂലൈയിലും വിദേശ നിക്ഷേപകര്‍ അറ്റനിക്ഷേപം തുടരുന്നു

മുംബൈ: ജൂണില്‍ 26,565 കോടി രൂപയുടെ അറ്റനിക്ഷേപം നടത്തിയ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ജൂലൈയിലും കാളകളുടെ റോളില്‍ തുടരുന്നു. ജൂലൈയിലെ ആദ്യവാരം അവ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നടത്തിയത്‌ 7962 കോടി രൂപയുടെ അറ്റനിക്ഷേപമാണ്‌.

11,162.84 കോടി രൂപയാണ്‌ അവ 2024ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിക്ഷേപിച്ചത്‌.
മറ്റ്‌ വളര്‍ന്നുവരുന്ന വിപണികളിലും വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ജൂലൈയില്‍ ഗണ്യമായ നിക്ഷേപം നടത്തി.

മലേഷ്യ, ഫിലിപ്പൈന്‍സ്‌, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലെ വിപണികളില്‍ നിന്ന്‌ ഓഹരികള്‍ വാങ്ങിയപ്പോള്‍ തായ്‌ലാന്റിലും വിയറ്റ്‌നാമിലും അറ്റവില്‍പ്പന നടത്തുകയാണ്‌ ചെയ്‌തത്‌. സര്‍ക്കാര്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ച മെച്ചപ്പെടുത്താനായി നടത്തുന്ന നടപടികളെ ഏറെ പ്രതീക്ഷയോടെയാണ്‌ നിക്ഷേപകര്‍ കാണുന്നത്‌. ഏപ്രില്‍ 23ന്‌ അവതരിപ്പിക്കപ്പെടുന്ന ബജറ്റിലും വിപണിക്ക്‌ പ്രതീക്ഷകളുണ്ട്‌.

ഏപ്രിലിലും മെയിലും നടത്തിയ തുടര്‍ച്ചയായ വില്‍പ്പനക്കു ശേഷം വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ജൂണിലും ജൂലൈയിലും ഇന്ത്യന്‍ ഓഹരി വിപണിയിലെ അറ്റനിക്ഷേപകരായി മാറുകയാണ്‌ ചെയ്‌തത്‌. ഏപ്രിലിലും മെയിലുമായി 34,257 കോടി രൂപയുടെ അറ്റവില്‍പ്പനയാണ്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ നടത്തിയിരുന്നത്‌. മെയില്‍ മാത്രം 25,586.33 കോടി രൂപയുടെ ഓഹരികള്‍ വിറ്റു.

അതേ സമയം തിരഞ്ഞെടുപ്പ്‌ ഫല പ്രഖ്യാപനത്തിനു ശേഷം വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ `യു-ടേണ്‍’ എടുക്കുന്നതാണ്‌ കണ്ടത്‌. പുതിയ സര്‍ക്കാര്‍ പരിഷ്‌കരണങ്ങള്‍ തുടരുമെന്ന പ്രതീക്ഷ, ജിഡിപി വളര്‍ച്ച മെച്ചപ്പെടുമെന്ന പ്രവചനം, ഇന്ത്യന്‍ കമ്പനികളുടെ ബിസിനസസിലെ വളര്‍ച്ച തുടങ്ങിയ ഘടകങ്ങള്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങളെ വീണ്ടും ഇന്ത്യന്‍ വിപണിയിലേക്ക്‌ തിരികെ കൊണ്ടുവന്നു.

മൂന്നാം മോദി സര്‍ക്കാര്‍ അധികാരമേല്‍ക്കുകയും സുപ്രധാന നയങ്ങളില്‍ തുടര്‍ച്ച ഉണ്ടാകുമെന്ന്‌ വ്യക്തമാകുകയും ചെയ്‌തതോടെ വിദേശ നിക്ഷേപകര്‍ വീണ്ടും അറ്റനിക്ഷേപം തുടങ്ങുകയാണ്‌ ചെയ്‌തത്‌.

കടപ്പത്ര വിപണിയിയിലും വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ അറ്റനിക്ഷേപകരായി തുടരുകയാണ്‌. 6304.19 കോടി രൂപയാണ്‌ ജൂലൈയില്‍ ഇതുവരെ ഇന്ത്യന്‍ കടപ്പത്രങ്ങള്‍ വാങ്ങാന്‍ അവ വിനിയോഗിച്ചത്‌.

ഈ വര്‍ഷം ഇതുവരെ 74,928.29 കോടി രൂപയാണ്‌ കടപ്പത്ര വിപണിയിയില്‍നിക്ഷേപിച്ചത്‌.

ഏപ്രിലില്‍ ഒഴികെ ഈ വര്‍ഷം എല്ലാ മാസവും വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ കടപ്പത്രങ്ങളില്‍ അറ്റനിക്ഷേപം നടത്തുകയാണ്‌ ചെയ്‌തത്‌.

X
Top