കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

വിദേശനാണ്യ കരുതൽ ശേഖരം നാല് മാസത്തെ താഴ്ചയിൽ

മുംബൈ: ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം സെപ്തംബർ 15-ന് അവസാനിച്ച ആഴ്ചയിൽ 867 മില്യൺ ഡോളർ ഇടിഞ്ഞ് 593.037 ബില്യൺ ഡോളറിലെത്തിയതായി റിസർവ് ബാങ്ക് ഒഫ് ഇന്ത്യ അറിയിച്ചു.

തുടർച്ചയായ രണ്ടാമത്തെ ആഴ്ചയും ഇടിഞ്ഞതോടെ നാല് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇപ്പോൾ. സെപ്തംബർ 8-ന് അവസാനിച്ച ആഴ്ചയിൽ കരുതൽ ധനം 4.99 ബില്യൺ ഡോളർ ഇടിഞ്ഞ് 593.90 ബില്യൺ ഡോളറിലെത്തിയിരുന്നു.

2021 ഒക്ടോബറിൽ ഇന്ത്യയുടെ കരുതൽ ശേഖരം ഏറ്റവും ഉയർന്ന നിലയായ 645 ഡോളറിലെത്തിയിരുന്നു.

കഴിഞ്ഞ ഒരു വർഷമായി ആഗോളതലത്തിലുണ്ടായ സംഭവവികാസങ്ങൾ വെല്ലുവിളികൾ ഉയർത്തിയിരുന്നു. അതിൽ നിന്ന് രൂപയെ സംരക്ഷിക്കാനുള്ള കേന്ദ്ര ബാങ്കിന്റെ ശ്രമങ്ങളാണു കരുതൽ ശേഖരത്തിലെ ഇടിവിനു കാരണം.

സെപ്തംബർ 15-ന് അവസാനിച്ച ആഴ്ചയിൽ, കരുതൽ ശേഖരത്തിന്റെ ഒരു പ്രധാന ഘടകമായ ഫോറിൻ കറൻസി അസറ്റ്‌സിൽ 511 ദശലക്ഷം ഡോളറിന്റെ ഇടിവുണ്ടായി. ഇപ്പോൾ ഇത് 525.915 ബില്യൺ ഡോളറാണ്.

വിദേശ നാണയ ശേഖരത്തിൽ സൂക്ഷിച്ചിരിക്കുന്ന യൂറോ, പൗണ്ട്, യെൻ തുടങ്ങിയ യു.എസ് ഇതര കറൻസികളുടെ മൂല്യത്തിലെ ഏറ്റക്കുറച്ചിലുകളാണ് ഫോറിൻ കറൻസി അസറ്റ്‌സിനെ സ്വാധീനിക്കുന്നത്.

സെപ്തംബർ15-ന് അവസാനിച്ച ആഴ്ചയിൽ സ്വർണ ശേഖരത്തിലും ഇടിവ് രേഖപ്പെടുത്തി. 384 മില്യൻ ഡോളറിന്റെ ഇടിവാണുണ്ടായതെന്ന് ആർബിഐ അറിയിച്ചു.

സ്‌പെഷ്യൽ ഡ്രോയിംഗ് റൈറ്റ്‌സ് (എസ്.ഡി.ആർ) 32 ദശലക്ഷം ഡോളറിന്റെ വർദ്ധനയോടെ 18.092 കോടിയിലെത്തി.

X
Top