
മുംബൈ: അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡ് മോട്ടോര്‍ ഇന്ത്യയില്‍ 32.50 ബില്യണ്‍ രൂപ (370 ദശലക്ഷം ഡോളര്‍) നിക്ഷേപിക്കും. എഞ്ചിനുകളുടെ വന്‍തോതിലുള്ള നിര്‍മ്മാണമാണ് ലക്ഷ്യം. ഇതിനായി തമിഴ്‌നാട്ടിലെ മറൈമലൈ നഗര്‍ ഫാക്ടറി പുനരുജ്ജീവിപ്പിക്കും.
പ്രതിവര്‍ഷം 200,000 യൂണിറ്റുകള്‍ ഉത്പാദിപ്പിക്കുന്ന തരത്തില്‍ ശേഷി വര്‍ദ്ധിപ്പിക്കാനാണ് നീക്കം. യുഎസ് ഇതര വിപണികളിലേയ്ക്കായിരിക്കും എഞ്ചിനുകള്‍ കയറ്റുമതി ചെയ്യുക, ഉത്പാദനം പുനരാരംഭിക്കാനാണ് നേരത്തെ പദ്ധതിയിട്ടിരുന്നതെങ്കിലും യുഎസ് തീരുവയുടെ പശ്ചാത്തലത്തില്‍ അത് നിര്‍ത്തിവച്ചു.
ചെന്നൈയില്‍ കമ്പനി അതിന്റെ ബിസിനസ് സര്‍വീസസ് ഡിവിഷന്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്്. ഇവിടെ ഏകദേശം 12,000 ആളുകള്‍ ജോലി ചെയ്യുന്നു. കൂടാതെ ഫോര്‍ഡിന്റെ ആഗോള സോഫ്‌റ്റ്വെയര്‍ എഞ്ചിനീയറിംഗ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ഫിനാന്‍സ്, അക്കൗണ്ടിംഗ്, ഡാറ്റ അനലിറ്റിക്സ് സേവനങ്ങള്‍ ഇവിടെയാണ് നടക്കുന്നത്.






