റഷ്യയില്‍ നിന്നുള്ള വാതക ഇറക്കുമതിയില്‍ ഇയു ഒന്നാം സ്ഥാനത്ത്ഡോളറിനെതിരെ ദുര്‍ബലമായി രൂപനടപ്പ് സാമ്പത്തികവര്‍ഷത്തില്‍ ജിഡിപി വളര്‍ച്ച 6.3 ശതമാനമെന്ന് എസ്ബിഐചൈനയിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതി 20 ശതമാനം വര്‍ദ്ധിച്ചുസ്വകാര്യ മൂലധന ചെലവില്‍ പുരോഗതി ദൃശ്യമാകുന്നില്ല: എസ്ബിഐ റിപ്പോര്‍ട്ട്

ഫോര്‍ഡ് ചൈനയില്‍ 1300 ജീവനക്കാരെ പിരിച്ചുവിടുന്നു

ലോകത്തിലെ ഏറ്റവും വലിയ കാര്‍ വിപണിയായ ചൈനയില്‍ വില്‍പ്പനയില്‍ ഇടിവ് നേരിടുന്നതിനാല്‍ യുഎസ് കാര്‍ നിര്‍മാതാക്കളായ ഫോര്‍ഡ് മോട്ടോര്‍ കമ്പനി 1,300-ലേറെ ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനിച്ചു.

2016-മുതല്‍ വില്‍പ്പന കുറഞ്ഞുവരികയായിരുന്നു. 2022-ല്‍ ചൈനയിലെ ഫോര്‍ഡിന്റെ മൊത്ത വില്‍പ്പ പത്തുവര്‍ഷത്തിനിടെ ആദ്യമായി അഞ്ച് ലക്ഷം യൂണിറ്റില്‍ താഴെയുമെത്തി.

2016-ല്‍ 4.6 ശതമാനമായിരുന്നു ചൈനയിലെ ഫോര്‍ഡിന്റെ വിപണി വിഹിതം. എന്നാല്‍ 2022-ലെത്തിയപ്പോള്‍ ഇത് 2.1 ശതമാനമായി ഇടിഞ്ഞു.

യുഎസ് കാര്‍ നിര്‍മാതാക്കളായ ടെസ്‌ല നിര്‍മിക്കുന്ന ഇലക്ട്രിക് വാഹനങ്ങളോടും ചൈനയിലെ പ്രാദേശിക കാര്‍നിര്‍മാതാക്കളായ ബിവൈഡി നിര്‍മിക്കുന്ന കാറുകളോടും ചൈനക്കാര്‍ക്ക് പ്രിയം ഏറി വരുന്നതാണു ഫോര്‍ഡിനു തിരിച്ചടിയായത്.

മസ്താങ് മാക്-ഇ (Mustang Mach-E) എന്നൊരു ഇലക്ട്രിക് മോഡല്‍ കാര്‍ ചൈനയില്‍ ഫോര്‍ഡിന്റേതായി ഉണ്ട്.

ഇലക്ട്രിക് വെഹിക്കിള്‍ നിര്‍മാണത്തിലേക്കു മാറുന്നതിനാല്‍ വര്‍ദ്ധിച്ചുവരുന്ന ചെലവ് കാരണം യൂറോപ്പിലുടനീളം 3,800 തൊഴിലവസങ്ങള്‍ ഇല്ലാതാക്കുമെന്നു ഫോര്‍ഡ് ഈ വര്‍ഷം ആദ്യം അറിയിച്ചിരുന്നു.

ആഗോളതലത്തില്‍ ഏകദേശം 1,73,000 ജീവനക്കാരുള്ള കമ്പനി 2026-ഓടെ ഇലക്ട്രിക് വെഹിക്കിള്‍ ഉല്‍പാദനത്തിനായി 50 ബില്യന്‍ ഡോളറാണ് നിക്ഷേപിക്കുന്നത്.

X
Top