ഇന്ത്യയുടെ ആഭ്യന്തര ടയർ വ്യവസായം 13 ലക്ഷം കോടിയിലെത്തുംവിഴിഞ്ഞം ഭൂഗര്‍ഭ തീവണ്ടിപ്പാതക്കുള്ള സര്‍ക്കാര്‍ അനുമതി ഉടൻപുതുനിക്ഷേപത്തിൽ വൻകുതിപ്പുമായി കേരളം; 2021-25 കാലഘട്ടത്തിൽ മാത്രം 70,916 കോടിയുടെ 
പുതിയ നിക്ഷേപംഇന്ത്യയും യുഎഇയും സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നുയുഎസ് നവംബറോടെ തീരുവ പിന്‍വലിച്ചേയ്ക്കും: സിഇഎ

ഒന്നാംപാദ പ്രകടനത്തിന്റെ മികവില്‍ കുതിച്ചുകയറി ഫോഴ്‌സ് മോട്ടോഴ്‌സ് ഓഹരി

മുംബൈ: മികച്ച ഒന്നാംപാദ ഫലങ്ങള്‍ പുറത്തുവിട്ടതിനെ തുടര്‍ന്ന് വാഹന നിര്‍മ്മാതാക്കളായ ഫോഴ്‌സ് മോട്ടോഴ്‌സിന്റെ ഓഹരി വ്യാഴാഴ്ച 11.72 ശതമാനം ഉയര്‍ന്നു. 19149 രൂപയിലായിരുന്നു ക്ലോസിംഗ്.

കമ്പനി ഒന്നാംപാദത്തില്‍ 176 കോടി രൂപയുടെ അറ്റാദായമാണ് നേടിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 52 ശതമാനം വര്‍ധനവ്. പ്രവര്‍ത്തന വരുമാനം 22 ശതമാനം ഉയര്‍ന്ന് 2297 കോടി രൂപയിലെത്തി.

ആഭ്യന്തര വില്‍പന അര്‍ബാനിയ,ട്രാവലര്‍,ട്രാക്‌സ് എന്നീ മോഡലുകളുടെ മികവില്‍ 26 ശതമാനം ഉയര്‍ന്നു. കമ്പനി കടരഹിതമാണെന്നും മാനേജ്‌മെന്റ് അറിയിക്കുന്നു.

പ്രതിരോധ വാഹനങ്ങള്‍ നിര്‍മ്മിച്ചു നല്‍കാനുള്ള ഓര്‍ഡര്‍ മാര്‍ച്ചില്‍ കമ്പനി നേടിയിരുന്നു. ബിഎംഡബ്ല്യു, മെഴ്‌സിഡസ് ബെന്‍സ് എഞ്ചിനുകളുടെ കരാര്‍ നിര്‍മ്മാതാക്കളുമാണ് കമ്പനി.

X
Top