ഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ചകള്‍ ശരിയായ പാതയിലെന്ന് വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍പ്രത്യക്ഷ നികുതി വരുമാനം 9 ശതമാനമുയര്‍ന്ന് 10.82 ലക്ഷം കോടി രൂപയുപിഐ ഇടപാടുകള്‍ 20 ബില്യണ്‍ കടന്നു; ഫാസ്റ്റ് ഫുഡ്‌, ഇ-കൊമേഴ്സ് ഇടപാടുകള്‍ കുതിച്ചുഇന്ത്യയുടെ സോവറിന്‍ റേറ്റിംഗ് ഉയര്‍ത്തി ജപ്പാന്റെ ആര്‍ആന്റ്‌ഐഇന്ത്യയുടെ വിദേശ നാണ്യ ശേഖരം 4.69 ബില്യണ്‍ ഡോളര്‍ വര്‍ദ്ധിച്ചു

ഫോഴ്‌സ് മോട്ടോഴ്‌സിന്റെ വില്‍പ്പന ഇടിഞ്ഞു

പൂനെ ആസ്ഥാനമായുള്ള വാഹന നിര്‍മ്മാതാക്കളായ ഫോഴ്സ് മോട്ടോഴ്സിന്റെ വില്‍പ്പന ഇടിഞ്ഞു. നവംബറില്‍ വാഹന വില്‍പ്പന 18 ശതമാനം ഇടിഞ്ഞ് 2,036 യൂണിറ്റിലെത്തിയതായാണ് റിപ്പോര്‍ട്ട്. അതേസമയം 2023 ഡിസംബറില്‍ കമ്പനി 2,485 വാഹനങ്ങള്‍ വിറ്റഴിച്ചതായി റെഗുലേറ്ററി ഫയലിംഗില്‍ കമ്പനി അറിയിച്ചു. മൊത്തം വില്‍പ്പനയില്‍ ചെറുതും ഹെവിഅല്ലാത്തുമായ വാണിജ്യ വാഹനങ്ങളും യൂട്ടിലിറ്റി, സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനങ്ങളും ഉള്‍പ്പെടുന്നു. അവലോകന മാസത്തില്‍ ആഭ്യന്തര വില്‍പ്പന 1,985 യൂണിറ്റായിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ 2,159 വാഹനങ്ങളില്‍ നിന്ന് 8.06 ശതമാനം ഇടിവ്. കയറ്റുമതി 2024 ഡിസംബറില്‍ 326 യൂണിറ്റുകളില്‍ നിന്ന് 51 യൂണിറ്റുകളായി 84.35 ശതമാനം ഇടിഞ്ഞു.

X
Top