എൽപിജി ക്ഷാമത്തിനിടെ കുതിച്ചുയർന്ന് ഇൻഡക്ഷൻ കുക്കർ വിൽപനപാചകവാതക ക്ഷാമം ട്രെയിനുകളിലേക്കും; അടിയന്തര നടപടികളുമായി ഐആർസിടിസി10,800 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രികേരളത്തെ പെട്രോകെമിക്കൽ ഹബ്ബ് ആക്കുക ലക്ഷ്യം: പ്രധാനമന്ത്രി നരേന്ദ്രമോദിബദൽ മാർഗങ്ങളിലൂടെ എൽപിജി, എൽഎൻജി എന്നിവ എത്തിക്കാൻ കേന്ദ്രസർക്കാര്‍

ഐപിഒയ്ക്കായി കരട് രേഖകള്‍ സമര്‍പ്പിച്ച് ഒനെസ്റ്റ്

മുംബൈ: എഫ്എംസിജി കമ്പനിയായ ഒനെസ്റ്റ് പ്രാരംഭപബ്ലിക് ഓഫറിംഗിനായി (ഐപിഒ) ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. 77 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും പ്രൊമോട്ടറും നിക്ഷേപകരും ചേര്‍ന്ന് 32.5 ലക്ഷം ഓഹരികള്‍ വില്‍ക്കുന്ന ഓഫര്‍ ഫോര്‍ സെയിലുമാണ് (ഒഎഫ്എസ്) ഐപിഒ. സ്ഥാപകനും പ്രൊമോട്ടറുമായ പവന്‍ കുമാര്‍ ഗുപ്ത ഒഎഫ്എസ് വഴി 26.64 ലക്ഷം ഓഹരികള്‍ വിറ്റഴിക്കും.

ഗ്ലെന്‍ട്രേഡ് ഡിഎംസിസി 4.68 ലക്ഷം ഓഹരികളാണ് ഓഫ് ലോഡ് ചെയ്യുക. കമ്പനിയുടെ 84.46 ശതമാനം ഓഹരികള്‍ പ്രമോട്ടറുടെ കൈവശമാണ്. ഫ്രഷ് ഇഷ്യുവഴി സമാഹരിക്കുന്ന തുക കോര്‍പറേറ്റ് ആവശ്യങ്ങള്‍ക്കും പ്രവര്‍ത്തന മൂലധന ചെലവുകള്‍ക്കുമായി ചെലവഴിക്കുമെന്ന് ഡിആര്‍എച്ച്പി പറയുന്നു.

ബി 2 ബി 2 സി, ബി 2 ബി ഉപഭോക്താക്കള്‍ക്ക് ഹോം കെയര്‍, പേഴ്‌സണല്‍ കെയര്‍ ഉല്‍പ്പന്നങ്ങള്‍, ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍, ഗാര്‍ഹിക ഉല്‍പ്പന്നങ്ങള്‍ എന്നിവ നല്‍കുന്ന ഒനെസ്റ്റില്‍ ദുബായ് ആസ്ഥാനമായുള്ള ഗ്ലെന്‍ട്രേഡ് ഡിഎംസിസിക്ക് 7.39 ശതമാനം ഓഹരികളുണ്ട്. ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, ലാറ്റിന്‍, സാര്‍ക്ക്, ആസിയാന്‍, സിഐഎസ് രാജ്യങ്ങളില്‍ സാന്നിധ്യമുള്ള കമ്പനി 2023 മാര്‍ച്ച് വരെ 57 ലധികം രാജ്യങ്ങളിലേക്ക് ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്തു. 2023 സാമ്പത്തിക വര്‍ഷം, 8 കോടി രൂപ അറ്റാദായം നേടിയ കമ്പനി, 10.65 കോടി രൂപയുടെ ഇബിറ്റയാണ് ഈ കാലയളവില്‍ രേഖപ്പെടുത്തിയത്.

യഥാക്രമം 227 ശതമാനവും 191 ശതമാനവുമാണ് അറ്റാദായത്തിലും ഇബിറ്റയിലുമുള്ള വര്‍ദ്ധന.

X
Top