തരംഗമായി വിന്‍റേജ് കാറുകള്‍വെഡിംഗ് ആന്‍ഡ് മൈസ് ടൂറിസം; കേരളത്തെ കാത്തിരിക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ അവസരംഇന്ത്യയ്‌ക്കെതിരെ അധിക താരിഫ് ചുമത്തില്ലെന്ന സൂചന നല്‍കി ട്രംപ്റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുത്തനെ ഉയര്‍ന്നുജിഎസ്ടി പരിഷ്‌ക്കരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, നിത്യോപയോഗ ഉത്പന്നങ്ങളുടെ നികുതി കുറയും

അദാനി പ്രശ്‌നം കൈകാര്യം ചെയ്യാന്‍ റെഗുലേറ്റര്‍മാര്‍ പ്രാപ്തരാണ്, നികുതി ഇളവ് പണലഭ്യത ഉറപ്പാക്കും -ധനമന്ത്രി നിര്‍മ്മല സീതാരാമന്‍

ന്യൂഡല്‍ഹി: സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ഉള്‍പ്പടെയുള്ള ഇന്ത്യന്‍ റെഗുലേറ്റര്‍മാര്‍ പരിചയസമ്പന്നരാണെന്നും അദാനി ഗ്രൂപ്പിന്റെ കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ അവര്‍ക്കറിയാമെന്നും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ”ഇന്ത്യയുടെ റെഗുലേറ്റര്‍മാര്‍ വളരെ പരിചയസമ്പന്നരാണ്. അവര്‍ അവരുടെ ഡൊമെയ്നില്‍ വിദഗ്ധരാണ്. അതിനാല്‍, വിഷയം (അദാനി-ഹിന്‍ഡന്‍ബര്‍ഗുമായി ബന്ധപ്പെട്ടത്) അവര്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യും,” റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സിന്റെ ബജറ്റാനന്തര യോഗത്തിന് ശേഷം സീതാരാമന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ധനകാര്യ സഹമന്ത്രി ഭഗവത് കരാദ്, ധനമന്ത്രാലയം സെക്രട്ടറിമാര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.യുഎസ് ഷോര്‍ട്ട് സെല്ലറുടെ റിപ്പോര്‍ട്ടിന് ശേഷം നിക്ഷേപകര്‍ക്ക് നഷ്ടം നേരിട്ടതായി സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. നിക്ഷേപകരുടെ സംരക്ഷണം ഉറപ്പാക്കുന്നതെങ്ങിനെയെന്ന് സുപ്രീം കോടതി വെള്ളിയാഴ്ച സെബിയോട് ചോദിച്ചു.

ലക്ഷക്കണക്കിന് കോടികളുടെ’ നിക്ഷേപക സമ്പത്താ’ണ് സംഭവത്തെ തുടര്‍ന്ന് ചോര്‍ന്നത്. ഇക്വിറ്റി നിക്ഷേപ വ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ എന്തുചെയ്യാനാകുമെന്നതിനെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ വിശദീകരിക്കാന്‍ സുപ്രീം കോടതി സോളിസിറ്റര്‍ ജനറലിനെ ചട്ടം കെട്ടി.

പുതിയ നികുതി വ്യവസ്ഥയിലെ മാറ്റങ്ങളെക്കുറിച്ച് സംസാരിച്ച സീതാരാമന്‍, പുതിയ നികുതി വ്യവസ്ഥ, സര്‍ക്കാര്‍ പ്രവചിച്ചതുപോലെ, ഇടത്തരക്കാരുടെ നികുതി ഭാരം കുറയ്ക്കുമെന്ന് അവകാശപ്പെട്ടു. “ആദായനികുതി നിരക്കുകള്‍ ലഘൂകരിക്കുമെന്നും കുറയ്ക്കുമെന്നും ഞങ്ങള്‍ നേരത്തെ പറഞ്ഞിരുന്നു; അതിപ്പോള്‍ പ്രാവര്‍ത്തികമായി. പുതിയ നികുതി വ്യവസ്ഥ ഇടത്തരക്കാരുടെ നികുതി ഭാരം കുറയ്ക്കുന്നതാണ്,” ധനമന്ത്രി പറഞ്ഞു.

അധിക ഇളവുകളെക്കുറിച്ച് ചോദിച്ചപ്പോള്‍, നികുതിദായകര്‍ക്ക് കൂടുതല്‍ പണം നല്‍കുക എന്നതാണ് സര്‍ക്കാര്‍ നയമെന്ന് സീതാരാമന്‍ വ്യക്തമാക്കി. “പുതിയ നികുതി വ്യവസ്ഥയും സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷനും കാരണം കൂടുതല്‍ പണം ലഭ്യമാകും.ഒരു വ്യക്തിയ്ക്ക് തന്റെ പണം എവിടെ നിക്ഷേപിക്കണമെന്ന് അറിയാം. അവന്‍/അവള്‍ സമ്പാദിക്കും,ഇന്‍ഷുറന്‍സ് പരിരക്ഷ നേടും, ചെലവഴിക്കും. ഒന്നും ചെയ്യാനോ ചെയ്യാതിരിക്കാനോ (നികുതിദായകനെ) ഭരണകൂടം പ്രേരിപ്പിക്കുന്നില്ല.”

X
Top