അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

ജിഎസ്ടി അപ്പലേറ്റ് ട്രൈബ്യൂണല്‍ നിലവില്‍ വന്നു

ന്യൂഡല്‍ഹി: രാജ്യത്തെ ചരക്ക് സേവന നികുതി അപ്പലേറ്റ് ടൈബ്യൂണല്‍ (ജിഎസ്ടിഎടി) ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ഉദ്ഘാടനം ചെയ്തു. നികുതി സംബന്ധമായ വ്യവഹാരങ്ങള്‍ കുറയ്ക്കുക, പരോക്ഷ നികുതി സംവിധാനം കാര്യക്ഷമമാക്കുക എന്നിവയാണ് ട്രൈബ്യൂണലിന്റെ ലക്ഷ്യങ്ങള്‍. ചടങ്ങില്‍ മുതിര്‍ന്ന ധനകാര്യ ഉദ്യോഗസ്ഥര്‍, നിയമ വിദഗ്ധര്‍, വ്യാപാര, വ്യവസായ സ്ഥാപന പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു.

ജിഎസ്ടി ഉദ്യോസ്ഥരുടേയും സംസ്ഥാന അപ്പലേറ്റ് അധികാരികളുടേയും തീരുമാനങ്ങള്‍ക്കെതിരെ ഇനി ജിഎസ്ടിഎടിയെ സമീപിക്കാം. അതിനുള്ള ദേശീയ തല അതോറിറ്റിയായി ട്രൈബ്യൂണല്‍ പ്രവര്‍ത്തിക്കും. നേരത്തെ നികുതിദായകര്‍ അപ്പീലുകളുമായി ഹൈക്കോടതികളെയാണ് സമീപിച്ചിരുന്നത്.

എന്നാല്‍ കേസുകളുടെ ആധിക്യവും നടപടികളുടെ സങ്കീര്‍ണ്ണതകളും കാരണം തീര്‍പ്പാക്കലുകള്‍ വൈകി. പുതിയ ട്രൈബ്യൂണല്‍ ഇതിന് പരിഹാരം സൃഷ്ടിക്കുകയും ജുഡീഷ്യറിയുടെ ഭാരം കുറയ്ക്കുകയും ബിസിനസുകള്‍ക്കും വ്യക്തികള്‍ക്കും നീതി ഉറപ്പാക്കുകയും ചെയ്യും.

രാജ്യത്തുടനീളം 31 ബെഞ്ചുകളാണ് ട്രൈബ്യൂണലിനുണ്ടാകുക.ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവയുള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളിലായിരിക്കും ഈ ബെഞ്ചുകള്‍.ഓരോ ബെഞ്ചിലും രണ്ട് ജുഡീഷ്യല്‍ അംഗങ്ങളും രണ്ട് സാങ്കേതിക അംഗങ്ങളും ഉണ്ടായിരിക്കും – ഒരാള്‍ കേന്ദ്രത്തില്‍ നിന്നും ഒരാള്‍ അതത് സംസ്ഥാന സര്‍ക്കാരില്‍ നിന്നും.

കേസുകള്‍, ട്രൈബ്യൂണല്‍ മൂന്നുമാസത്തിനുള്ളില്‍ ഫയല്‍ ചെയ്യുമെന്നും ആറ് മാസത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്നും ധനകാര്യമന്ത്രാലയം അറിയിച്ചു. സമയപരിധി പാലിക്കാന്‍ അവര്‍ ബാധ്യസ്ഥമാണ്.

ഡിജിറ്റല്‍ ആദ്യ സമീപനമാണ് മറ്റൊരു പ്രത്യേകത. ഓണ്‍ലൈനായി അപ്പീലുകള്‍ സമര്‍പ്പിക്കാനും വെര്‍ച്വല്‍ ഹിയറിംഗുകളില്‍ പങ്കെടുക്കാനും വിധികള്‍ ഇലക്ട്രോണിക് രൂപത്തില്‍ സ്വീകരിക്കാനും നികുതിദായകര്‍ക്ക് അവസരമുണ്ടാകും.

‘ജിഎസ്ടി അപ്പലേറ്റ് ട്രൈബ്യൂണല്‍ നികുതിദായകരും സര്‍ക്കാരും തമ്മിലുള്ള വിശ്വാസം ശക്തിപ്പെടുത്തുന്ന ഒരു നിര്‍ണായക പരിഷ്‌കാരമാണ്. തര്‍ക്കങ്ങള്‍ ന്യായമായും, സുതാര്യമായും, അനാവശ്യ കാലതാമസമില്ലാതെയും പരിഹരിക്കപ്പെടുന്നുവെന്ന് ഇത് ഉറപ്പാക്കും.’ ഉദ്ഘാടന വേളയില്‍ സംസാരിക്കവേ ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു.

X
Top