ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

പ്രാരംഭ ഘട്ട സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്താൻ ഫ്ലിപ്കാർട്ട് വെഞ്ച്വേഴ്സ്

കൊച്ചി: ആറ് പ്രാരംഭ ഘട്ട സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്താനൊരുങ്ങി ഫ്ലിപ്കാർട്ട് വെഞ്ച്വേഴ്സ്. ഇ-കൊമേഴ്‌സ് പ്രമുഖരായ ഫ്ലിപ്കാർട്ട് സ്ഥാപിച്ച 100 മില്യൺ ഡോളറിന്റെ വെഞ്ച്വർ ഫണ്ടാണ് ഫ്ലിപ്പ്കാർട്ട് വെഞ്ച്വേഴ്‌സ്. ഈ ഫണ്ടാണ് അതിന്റെ ആക്‌സിലറേറ്റർ പ്രോഗ്രാമായ ഫ്ലിപ്കാർട്ട് ലീപ് എഹെഡിന് കീഴിൽ ആറ് പ്രാരംഭ ഘട്ട സ്റ്റാർട്ടപ്പുകളിൽ നിക്ഷേപിക്കാനൊരുങ്ങുന്നത്.

ഈ പ്രാരംഭ ഘട്ട സ്റ്റാർട്ടപ്പുകൾക്ക് മെന്റർഷിപ്പ് നൽകുകയെന്ന ലക്ഷ്യത്തോടെ, ഡിജിറ്റൽ ഇന്ത്യ സംരംഭത്തിന് അനുസൃതമായി വളർച്ച, പുതിയ കണ്ടുപിടുത്തങ്ങൾ എന്നിവയെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശം പ്രോഗ്രാം നൽകും. ഇതിന് പുറമെ പ്രോഗ്രാമിന് കീഴിൽ ആറ് സ്റ്റാർട്ടപ്പുകൾക്ക് 500,000 ഡോളർ വരെ ഇക്വിറ്റി നിക്ഷേപത്തിന്റെ രൂപത്തിൽ ലഭിക്കും.

ആറ് സ്റ്റാർട്ടപ്പുകളിൽ വെർച്വൽ സ്റ്റോർ, റോബോട്ടിക് സപ്ലൈ ചെയിൻ സൊല്യൂഷൻ, എഐ-പവർ ഫാഷൻ കാറ്റലോഗിംഗ്, ഡാറ്റാ അനലിറ്റിക്‌സ്-പവേർഡ് ബിസിനസ് ഒപ്റ്റിമൈസേഷൻ, ഡാറ്റ അധിഷ്‌ഠിത ചരക്ക് ഇന്റലിജൻസ് എന്നിവയും ഉപഭോക്താവിന്റെയും വിൽപ്പനക്കാരുടെയും അനുഭവങ്ങൾ ഉയർത്താൻ സഹായിക്കുന്ന മെറ്റാവേഴ്സും ഉൾപ്പെടുന്നു.

ഫ്ലിപ്പ്കാർട്ട് വെഞ്ച്വേഴ്‌സിന്റെ ആക്‌സിലറേറ്റർ പ്രോഗ്രാമിന് കീഴിൽ നിക്ഷേപം ലഭിക്കുന്ന സ്റ്റാർട്ടപ്പുകൾ ഇവയാണ്:

ഡോപ്പ്ലർ- മെറ്റാവേഴ്സ്: സ്റ്റാർട്ടപ്പ് ബ്രാൻഡുകൾക്കായുള്ള ഒരു സേവനമെന്ന നിലയിൽ ഇമ്മേഴ്‌സീവ് വെർച്വൽ സ്റ്റോറുകൾ വാഗ്‌ദാനം ചെയ്യുന്നു, ഇത് എഐ പിന്തുണയോടെയുള്ള വസ്ത്ര പ്രദർശനവും വ്യക്തിഗതമാക്കലും സാധ്യമാകുന്നു.

ലിവ്‌വെൽ – ഇൻഷുർടെക്: താങ്ങാനാവുന്ന വിലയുള്ള ഇൻഷുറൻസ് ഉൽപ്പന്നങ്ങൾ നൽകുന്ന ഒരു ബ്ലോക്ക്‌ചെയിൻ അധിഷ്‌ഠിത ഇൻഷുർടെക് & ഹെൽത്ത് എൻഗേജ്‌മെന്റ് അപ്പ്ലിക്കേഷനാണിത്.

ലോജിസ്റ്റിക്സ് നൗ (LoRRI) – ലോജിസ്റ്റിക്സ് സൊല്യൂഷൻസ്: ഒരു ദേശീയ ലോജിസ്റ്റിക് ഗ്രിഡ് നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന B2B ട്രാൻസ്പോർട്ട് മൂല്യ ശൃംഖലയിലെ ഒരു ഡിജിറ്റൽ ലോജിസ്റ്റിക് പ്ലാറ്റ്ഫോമാണിത് (LoRRI).

ന്യൂറോപിക്സൽ.എഐ – ഓട്ടോമേറ്റഡ് കാറ്റലോഗുകൾ: ഇത് ഫാഷൻ ഇ-കൊമേഴ്‌സ്, കംപ്യൂട്ടർവിഷൻ എന്നിവയുടെ മേഖലയിലെ ഒരു ഡീപ്‌ടെക് സ്റ്റാർട്ടപ്പാണ്.

റൈറ്റ്ബോട്ട് ടെക്നോളജീസ് – റോബോട്ടിക് പൂർത്തീകരണം: ഓൺലൈൻ പൂർത്തീകരണത്തിനായിയുള്ള ഒരു പൂർണ്ണ സ്റ്റാക്ക് റോബോട്ടിക്സ് ഓട്ടോമേഷൻ പ്ലാറ്റ്ഫോമാണ് റൈറ്റ്ബോട്ട് ടെക്നോളജീസ്.

സെല്ലർആപ്പ് – സെല്ലർ എനേബിൾമെന്റ്: വിൽപ്പനക്കാരെ അവരുടെ ബിസിനസ്സ് നിയന്ത്രിക്കാനും ഒപ്റ്റിമൈസ് ചെയ്യാനും സ്കെയിൽ ചെയ്യാനും അനുവദിക്കുന്ന ഒരു വിൽപ്പന കേന്ദ്രീകൃത ഇന്റലിജൻസ് പ്ലാറ്റ്‌ഫോമാണിത്.

X
Top