ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

ക്ലിയർട്രിപ്പിന്റെ നഷ്ടം 2023 സാമ്പത്തിക വർഷത്തിൽ ഇരട്ടിയായി; വരുമാനം 17% കുറഞ്ഞു

ൺലൈൻ ട്രാവൽ കമ്പനിയായ ക്ലിയർട്രിപ്പിന്റെ നഷ്ട്ടം കഴിഞ്ഞ സാമ്പത്തിക വര്ഷത്തിനേക്കാൾ ഇരട്ടിയായി 676.6 കോടി രൂപയിലെത്തി.

ബിസിനസ് ഇന്റലിജൻസ് സ്ഥാപനമായ ടോഫ്‌ലറിന്റെ കണക്കുകൾ പ്രകാരം ഫ്ലിപ്പ്കാർട്ടിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ മൊത്തം വരുമാനം 2222ലെ 117 കോടി രൂപയിൽ നിന്ന് 23 സാമ്പത്തിക വർഷത്തിൽ 96.7 കോടി രൂപയായി ഇടിഞ്ഞു.

ക്ലിയർ ട്രിപ്പിന്റെ മൊത്തം ചെലവ് ഒരു വർഷം മുമ്പ് 473.5 കോടി രൂപയായിരുന്നത് 2023 സാമ്പത്തിക വർഷത്തിൽ 63% വർധിച്ച് 773.3 കോടി രൂപയായി. എംപ്ലോയീസ് ബെനിഫിറ്റ് ചെലവുകൾ ഒരു വർഷം മുമ്പ് ഉണ്ടായ 90.2 കോടിയിൽ നിന്ന് ഏകദേശം മൂന്നിരട്ടിയായി 247.1 കോടിയായി.

2021ന്റെ തുടക്കത്തിലാണ് ഫ്ലിപ്കാർട്, ക്ലിയർട്രിപ്പിനെ ഏറ്റെടുത്തത്. കഴിഞ്ഞ രണ്ടര വർഷമായി, അത് ഫ്ലിപ്കാർട്ടിന്റെ ഓഫറുകളുടെ ഒരു അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു.

സെപ്തംബർ 28ന്, ഫ്ലിപ്പ്കാർട്ട് അതിന്റെ ഇ-ഫാർമസി വെർട്ടിക്കൽ ഫ്ലിപ്കാർട്ട് ഹെൽത്ത് പ്ലസിലേയും ക്ലിയർട്രിപ്പിലെയും പ്രധാന സാങ്കേതികവിദ്യയും ഉൽപ്പന്ന റോളുകളും പ്രധാന വാണിജ്യ ടീമുമായി ലയിപ്പിച്ചതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു.

ഫ്ലിപ്പ്കാർട്ടിന്റെ പുതിയ സാങ്കേതിക സംരംഭങ്ങളായ, ഫ്ലിപ്പി എന്ന് പേരിട്ടിരിക്കുന്ന ജനറേറ്റീവ് എഐ ഉപയോഗിക്കുന്ന ഷോപ്പിംഗ് അസിസ്റ്റന്റ് പോലുള്ള പ്രോജക്ടുകൾ, ക്ലിയർട്രിപ്പ് ഉൾപ്പെടെ കമ്പനിയുടെ ബിസിനസ്സുകളിലുടനീളം നടപ്പിലാക്കാൻ ഫ്ലിപ്കാർട്ട് ഒരുങ്ങുകയാണ്.

X
Top