ഇന്ത്യ-യുകെ സമ്പൂർണ സാമ്പത്തിക വ്യാപാര കരാർ: സമുദ്രോത്പന്ന മേഖലയിലെ പങ്കാളികൾക്ക് അവബോധം സൃഷ്ടിക്കാൻ എംപിഇഡിഎ‘കേരളം ആഢംബര പാക്കേജിനും ബജറ്റ് ടൂറിസത്തിനും സാധ്യതയുള്ള മുന്‍നിര ഡെസ്റ്റിനേഷന്‍’നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖല

മൂലധനം സമാഹരിച്ച് സ്റ്റാർട്ടപ്പായ ഫിക്‌സിഗോ

കൊച്ചി: അജിലിറ്റി വെഞ്ചേഴ്‌സ് നേതൃത്വം നൽകിയ ഒരു സീഡ് ഫണ്ടിംഗ് റൗണ്ടിൽ മൂലധനം സമാഹരിച്ച് ഓട്ടോ-ടെക് സ്റ്റാർട്ടപ്പായ ഫിക്‌സിഗോ. എന്നാൽ സ്റ്റാർട്ടപ്പ് ഫണ്ടിംഗിനെ സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തിയില്ല.

ഐഗ്ലോബ് ടെലികോമിന്റെ ഡയറക്‌ടറായ തരുൺ കൽറയും കനേഡിയൻ ഇൻവെസ്റ്റ്‌മെന്റ് സ്ഥാപനമായ എലിയനിക്‌സ് ഇങ്കും ഒപ്പം ചില ഏഞ്ചൽ നിക്ഷേപകരും ഈ ഫണ്ടിംഗ് റൗണ്ടിൽ നിക്ഷേപം നടത്തി.

പുതിയ വിപണികളിലേക്കും ബ്രാൻഡ് നിർമ്മാണ പ്രവർത്തനങ്ങളിലേക്കും തങ്ങളുടെ സേവനങ്ങൾ വിപുലീകരിക്കുന്നതിന് ഫണ്ട് ഉപയോഗിക്കാനാണ് ഫിക്‌സിഗോ പദ്ധതിയിടുന്നത്.

വ്യവസായ പ്രമുഖരായ സാമി സായിക്ക് (സിഇഒ), തരുൺ മൽഹോത്ര (സിടിഒ), അജയ് പഹ്‌വ എന്നിവർ ചേർന്ന് 2019 ൽ സ്ഥാപിച്ച ഫിക്‌സിഗോ ഒരു മൊബൈൽ കാർ വാഷിംഗ് സേവന കമ്പനിയായാണ് പ്രവർത്തനം ആരംഭിച്ചത്. പിന്നീട് വമ്പിച്ച സാധ്യതകൾ മനസ്സിലാക്കി, കമ്പനി വിൽപ്പനാനന്തര കാർ റിപ്പയർ, മെയിന്റനൻസ് വിഭാഗത്തിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചു.

ഡൽഹി ആസ്ഥാനമായുള്ള കമ്പനി ഇന്ത്യയിലെ 4 കോടിയിലധികം ഉപഭോക്താക്കളിലേക്ക് അവരുടെ സേവനം എത്തിക്കാൻ ലക്ഷ്യമിടുന്നു. ഓൺലൈൻ/ഓഫ്‌ലൈൻ പങ്കാളികൾ, ഇൻഷുറൻസ് ഏജൻസികൾ, എന്റർപ്രൈസ് ക്ലയന്റുകൾ എന്നിവരെ ഉൾപ്പെടുത്തി സ്റ്റാർട്ടപ്പ് ഇതിനകം തന്നെ ഒരു കമ്മീഷൻ അടിസ്ഥാനമാക്കിയുള്ള ബിസിനസ്സ് മോഡൽ രൂപകൽപ്പന ചെയ്തിട്ടുണ്ട്.

കമ്പനി ഇന്ത്യയിൽ അതിന്റെ അടിത്തറ അതിവേഗം വിപുലീകരിക്കുകയാണ്, ഇത് ഇതിനകം തന്നെ ബെംഗളൂരുവിൽ ശാഖകൾ തുറന്നിട്ടുണ്ട്. കൂടാതെ ഹൈദരാബാദ്, പൂനെ, മുംബൈ തുടങ്ങിയ ഇന്ത്യയിലെ ചില മുൻനിര നഗരങ്ങളിലേക്ക് ഫിക്‌സിഗോ ഉടൻ പ്രവേശിക്കും.

X
Top