
തിരുവനന്തപുരം: ഒരു വർഷത്തിലേറെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 7.75% പലിശ ലഭിക്കും വിധമാണ് പ്രാഥമിക സഹകരണ സ്ഥാപനങ്ങളിൽ ഇന്നുമുതൽ നിരക്കുകൾ പുതുക്കുന്നത്.
സർവീസ് സഹകരണ ബാങ്ക്, അർബൻ സഹകരണസംഘം, പ്രാഥമിക കാർഷിക വികസന ബാങ്ക്, റീജനൽ റൂറൽ കോ–ഓപ്പറേറ്റീവ് സൊസൈറ്റി, എംപ്ലോയീ സഹകരണ സംഘം, അഗ്രികൾചർ ഇംപ്രൂവ്മെന്റ് സഹകരണ സംഘം എന്നിവയാണു പ്രാഥമിക സഹകരണ ബാങ്കുകൾ.
ദേശസാൽകൃത ബാങ്കുകളിലെയും ഇതര ബാങ്കുകളിലെയും നിക്ഷേപ പലിശ നിരക്കിനെക്കാൾ കൂടുതൽ പലിശ സഹകരണ ബാങ്കുകളിലെ നിക്ഷേപകർക്കു ലഭ്യമാക്കും വിധമാണു പലിശനിരക്കു ക്രമീകരിച്ചിരിക്കുന്നതെന്നു മന്ത്രി വി.എൻ.വാസവൻ അറിയിച്ചു.






