തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം ഉയര്‍ത്തി ഫിച്ച് റേറ്റിംഗ്

ന്യൂഡല്‍ഹി: ഫിച്ച് റേറ്റിംഗ്സ് 2026 സാമ്പത്തിക വര്‍ഷത്തിലെ ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം 6.5 ശതമാനത്തില്‍ നിന്ന്‌ 6.9% ആയി ഉയര്‍ത്തി. ശക്തമായ ആഭ്യന്തര ആവശ്യകതയും സാമ്പത്തിക സാഹചര്യങ്ങളും ചൂണ്ടിക്കാട്ടിയാണിത്.യുഎസുമായുള്ള വ്യാപാര സംഘര്‍ഷങ്ങളുടെ പ്രത്യാഘാതങ്ങള്‍ ചൂണ്ടിക്കാട്ടിയ റേറ്റിംഗ് ഏജന്‍സി 2027 സാമ്പത്തികവര്‍ഷത്തില്‍ 6.3 ശതമാനവും 2028 സാമ്പത്തികവര്‍ഷത്തില്‍ 6.2 ശതമാനവും വളര്‍ച്ച പ്രതീക്ഷിക്കുന്നു.

തീരുവ ക്രമേണ കുറയുമെങ്കിലും നിലവിലെ അനിശ്ചിതത്വം നിക്ഷേപങ്ങളെ ബാധിക്കും. വര്‍ഷത്തിന്റെ തുടക്കത്തില്‍ ദൃശ്യമായ ആഭ്യന്തര വളര്‍ച്ച കുതിപ്പ് അവസാനത്തില്‍ തുടരില്ല.

2025 അവസാനത്തോടെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പോളിസി നിരക്കുകളില്‍ 25 ബേസിസ് പോയിന്റ് കുറവ് വരുത്തുമെന്നും 2026 അവസാനം വരെ അവ സ്ഥിരമായി നിലനിര്‍ത്തുമെങ്കിലും 2027 ല്‍ വീണ്ടും വര്‍ദ്ധനവ് ആരംഭിക്കുമെന്നും ഏജന്‍സി ചൂണ്ടിക്കാട്ടി.

ജിഎസ്ടി പരിഷ്‌ക്കാരങ്ങള്‍
ജിഎസ്ടി പരിഷ്‌കാരങ്ങള്‍ 2026 സാമ്പത്തിക വര്‍ഷത്തെ ഉപഭോക്തൃ ചെലവഴിക്കല്‍ മിതമായ തോതില്‍ വര്‍ദ്ധിപ്പിക്കും. ഇതുകാരണം വളര്‍ച്ചയില്‍ കുറഞ്ഞത് 10 ബേസിസ് പോയിന്റ് വര്‍ദ്ധനവ് പ്രതീക്ഷിക്കപ്പെടുന്നു.

വളര്‍ച്ച സൂചകങ്ങള്‍
2026 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ ഇന്ത്യയുടെ ജിഡിപി 7.8 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിച്ചു. മുന്‍ പാദത്തിലിത് 7.4 ശതമാനമായിരുന്നു.സേവന ഉല്‍പ്പാദനം 9.3 ശതമാനം ഉയര്‍ന്നപ്പോള്‍ ഏപ്രില്‍-ജൂണ്‍ പാദത്തിലെ സ്വകാര്യ ഉപഭോഗം 7 ശതമാനമായി.പിഎംഐ സര്‍വേകളും ശുഭസൂചകമാണ്. കോമ്പോസിറ്റ് പിഎംഐ സൂചിക ഓഗസ്റ്റില്‍ 17 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലും വ്യാവസായിക ഉല്‍പ്പാദനം നാല് മാസത്തെ ഉയര്‍ന്ന നിലയിലുമെത്തി.

ഇന്ത്യയുടെ വളര്‍ച്ച 2027 സാമ്പത്തിക വര്‍ഷത്തില്‍ 6.3 ശതമാനമായും 2028 സാമ്പത്തിക വര്‍ഷത്തില്‍ 6.2 ശതമാനമായും കുറയുമെന്ന് ഫിച്ച് പ്രവചിക്കുന്നു.

പണപ്പെരുപ്പവും നയ പശ്ചാത്തലവും
ജൂലൈയില്‍ പ്രധാന പണപ്പെരുപ്പം 1.6% ആയി കുറഞ്ഞു. 2017 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയാണിത്. ഭക്ഷ്യവസ്തുക്കളുടെ വിലക്കുറവും സ്റ്റോക്കുകള്‍ ഉയര്‍ന്നതുമാണ് തുണയായത്. 2025 അവസാനത്തോടെ പണപ്പെരുപ്പം ശരാശരി 3.2% ഉം 2026 അവസാനത്തോടെ 4.1% ഉം ആകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

ഫിച്ച് ഇതുവരെ ഇന്ത്യയുടെ സോവറിന്‍ റേറ്റിംഗ് അപ്‌ഗ്രേഡ് ചെയ്തിട്ടില്ല. അതേസമയം എസ് & പി ഗ്ലോബല്‍ റേറ്റിംഗ് 18 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയുടെ റേറ്റിംഗ് ഉയര്‍ത്തി. ഒന്നാം പാദത്തിലെ ഡാറ്റ അപ്രതീക്ഷിതമായി ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു ഇത്.

X
Top