കേന്ദ്ര ബജറ്റിൽ ധനമന്ത്രി നികുതി ഇളവ് പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ട്ഇന്ത്യ മൂന്നാമത്തെ വലിയ ആഭ്യന്തര എയര്‍ലൈന്‍ വിപണിബജറ്റിൽ ഇടത്തരക്കാർക്ക് ആശ്വാസത്തിൻ്റെ സൂചനകൾകൊല്ലം തീരത്തെ ഇന്ധന പര്യവേക്ഷണം ഡ്രില്ലിങ് ഘട്ടത്തിലേക്ക്വ​ധ​വ​നി​ൽ പുതിയ തുറമുഖത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ഏപ്രില്‍-ഫെബ്രുവരി കാലയളവിലെ ധനകമ്മി 14.54 ലക്ഷം കോടി രൂപ, ബജറ്റ് ലക്ഷ്യത്തിന്റെ 83 ശതമാനം

ന്യൂഡല്‍ഹി: ഏപ്രില്‍-ഫെബ്രുവരി കാലയളവിലെ കേന്ദ്രസര്‍ക്കാര്‍ ധനകമ്മി 14.54 ലക്ഷം കോടി രൂപയായി. ഈവര്‍ഷത്തെ ലക്ഷ്യമായ 17.55 ലക്ഷം കോടി രൂപയുടെ 82.8 ശതമാനമാണ് ഇത്. കണ്‍ട്രോളര്‍ ജനറല്‍ ഓഫ് അക്കൗണ്ട്സ് പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യമുള്ളത്.

2022 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ 11 മാസങ്ങളിലെ ധനക്കമ്മി വര്‍ഷിക ലക്ഷ്യത്തിന്റെ 82.7 ശതമാനമായിരുന്നു. അതുകൊണ്ടുതന്നെ ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ട കമ്മി വാര്‍ഷികാടിസ്ഥാനത്തില്‍ ഏകദേശം തുല്യമാണ.്

2023 സാമ്പത്തിക വര്‍ഷത്തില്‍ 17.55 ലക്ഷം കോടി രൂപയുടെ ധനക്കമ്മി അഥവാ ജിഡിപിയുടെ 6.4 ശതമാനമാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. 2022 ഏപ്രിലിനും 2023 ഫെബ്രുവരിക്കും ഇടയില്‍ ധനക്കമ്മി അല്ലെങ്കില്‍ ചെലവും റവന്യൂ സമാഹരണവും തമ്മിലുള്ള അന്തരം 14.53 ലക്ഷം കോടി രൂപയാണ്.ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ 11 മാസത്തെ അറ്റ നികുതി പിരിവ് 17,32,193 കോടി രൂപയായപ്പോള്‍ മൊത്തം ചെലവ് 34.93 ലക്ഷം കോടി രൂപയിലെത്തി.

2023-24 ലെ ധനക്കമ്മി ലക്ഷ്യം ജിഡിപിയുടെ 5.9 ശതമാനമാണെന്ന് ഫെബ്രുവരി ഒന്നിന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കുമ്പോള്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞിരുന്നു. 2025-26 ഓടെ ധനക്കമ്മി ജിഡിപിയുടെ 4.5 ശതമാനത്തില്‍ താഴെയാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

X
Top