
കൊച്ചി: സുസ്ഥിര സൗരോർജ വികസന പദ്ധതിയിൽ നൂതന ആശയങ്ങളുടെ പരിശീലനം ഒരുക്കി അങ്കമാലി ഫിസാറ്റ് എഞ്ചിനിയറിംഗ് കോളജ്. ആറ് ദിവസം നീളുന്ന പരിശീലന പരിപാടിയിൽ അധ്യാപകർ, ഗവേഷകർ, ഗവേഷണ വിദ്യാർത്ഥികൾ, വ്യവസായ സംരംഭകർ തുടങ്ങിയവർ പങ്കെടുക്കുന്നുണ്ട്. പരിപാടി എസ്എഫ്ഒ ടെക്നോളജീസ് എക്‌സിക്യൂട്ടീവ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ അൽത്താഫ് ജഹാംഗീർ ഉദ്‌ഘാടനം ചെയ്തു.
പ്രിൻസിപ്പൽ ഡോ. ജേക്കബ് തോമസ് അധ്യക്ഷത വഹിച്ചു. ആറ് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ സ്മാർട് എനർജി സംവിധാനങ്ങളിലെ പുതിയ കാഴ്ചപ്പാടുകൾ, എനർജി സ്റ്റോറേജ് സാങ്കേതികവിദ്യകൾ, സുസ്ഥിര സൗരോർജ മേഖലയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗ സാധ്യതകൾ തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകളും പരിശീലനങ്ങളും നടക്കും. നൂറിലധികം വിദഗ്ധർ പരിശീലന പരിപാടിയിൽ പങ്കെടുക്കും. എസ്എഫ്ഒ ടെക്നോളജീസ് ഫാക്ടറി സന്ദർശനവും ഒരുക്കിയിട്ടുണ്ട്.
ഫിസാറ്റിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനിയറിംഗ് വിഭാഗമാണ് പരിശീലനപരിപാടിക്ക് നേതൃത്വം നൽകുന്നത്. ചടങ്ങിൽ എസ്എഫ്ഒ ടെക്നോളജീസ് വൈസ് പ്രസിഡന്റും കോർപ്പറേറ്റ് അഫയേഴ്സ് ജനറൽ മാനേജറുമായ തോമസ് ഏബ്രഹാം, കോളെജ് വൈസ് പ്രിൻസിപ്പൽ ഡോ. പിആർ മിനി, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് വിഭാഗം അധ്യാപിക ഡോ. സൂര്യ സുസൻ അലക്‌സ്, പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ. റിങ്കു സ്‌കറിയ എന്നിവരും പങ്കെടുത്തു.






