കയറ്റുമതി പ്രോത്സാഹനത്തിന് 25,060 കോടിയുടെ ഉത്തേജക പദ്ധതിതീ വിലയിൽ 10-ാം മാസവും കേരളം ഒന്നാമത്സെബിയുടെ മുന്നറിയിപ്പ്: ഡിജിറ്റല്‍ ഗോള്‍ഡ് കൂട്ടത്തോടെ പിന്‍വലിച്ച് നിക്ഷേപകര്‍ലോകത്തെ 10 ട്രെൻഡിംഗ് ടെസ്റ്റിനേഷനുകളിലൊന്നായി കൊച്ചിവ്യവസായ സൗഹൃദത്തിൽ നേട്ടം നിലനിർത്തി കേരളം

ഭാരത് പേയില്‍ 81 കോടിയുടെ തട്ടിപ്പ്; സഹസ്ഥാപകനും ഭാര്യയ്ക്കും എതിരെ കേസ്

ന്യൂഡൽഹി: സാമ്പത്തിക തട്ടിപ്പ് ആരോപണം ഉയര്‍ന്നതിന് പിന്നാലെ ഭാരത് പേയുടെ സഹസ്ഥാപകനും അദേഹത്തിന്റെ ഭാര്യയ്ക്കുമെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തു.
ആഷ്നിര്‍ ഗ്രോവറിനും അദ്ദേഹത്തിന്റെ ഭാര്യ മാധുരി ഗ്രോവര്‍ക്കുമെതിരെയാണ് കേസെടുത്തിരിക്കുന്നത്.

ഭാരത് പേ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഡല്‍ഹി പൊലീസിലെ (ഇഒഡബ്ല്യു) വിഭാഗത്തിന്റെ നടപടി.

ഗ്രോവറും കുടുംബാംഗങ്ങളും ചേര്‍ന്ന് 81 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. 2022 മാര്‍ച്ചിലാണ് സാമ്പത്തിക ക്രമേക്കടുകള്‍ നടത്തിയെന്നാരോപിച്ച് ആഷ്നിര്‍ ഗ്രോവറിനെ ഭാരത് പേയില്‍ നിന്ന് പുറത്താക്കിയത്.

ഗ്രോവറിനെ സ്ഥാപക പദവിയില്‍ നിന്ന് നീക്കം ചെയ്യാനുമായി സിംഗപ്പൂരില്‍ ഭാരത് പേ ആര്‍ബിട്രേഷന്‍ ക്ലെയിം ചെയ്തിട്ടുണ്ട്.

ഇരുവരുടെയും കുടുംബാംഗങ്ങളായ ദീപക് ഗുപ്ത, സുരേഷ് ജെയിന്‍, ശ്വേതങ്ക് ജെയിന്‍ എന്നിവരെയും കേസില്‍ പൊലീസ് പ്രതി ചേര്‍ത്തിട്ടുണ്ട്.

പ്രഥമദൃഷ്ട്യാ ആരോപണവിധേയര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് ഡല്‍ഹി പൊലീസിന്റെ എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു.

വിശ്വാസ വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നിങ്ങനെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ എട്ടു വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

X
Top