നാണയപ്പെരുപ്പം നിയന്ത്രിക്കുന്നതിനുള്ള നടപടികൾ ആർബിഐ വീണ്ടും ശക്തമാക്കിയേക്കുംഇന്ത്യയില്‍ കറന്‍സി പ്രചാരം ഇരട്ടിയായിഭക്ഷ്യ ഉത്പന്നങ്ങളുടെ വിലക്കയറ്റം: വിപണി ഇടപെടലുകൾ ശക്തമാക്കി കേന്ദ്രവും ആർബിഐയുംഅമേരിക്കയിൽ നാണയപ്പെരുപ്പ ഭീഷണി: വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ കരുതലെടുക്കുന്നുബസ്മതി അരിയുടെ കയറ്റുമതി വര്‍ധിച്ചു

ബജറ്റ് 2023: ഫിന്‍ടെക്ക് ഉത്തേജന നടപടികള്‍ക്കായി വാദിച്ച് രംഗത്തെ പ്രമുഖര്‍

ന്യൂഡല്‍ഹി: ഫെബ്രുവരി 1 ന് നടക്കുന്ന യൂണിയന്‍ ബജറ്റില്‍ കൂടുതല്‍ ഫിന്‍ടെക്ക് ഉത്തേജന നടപടികള്‍ പ്രതീക്ഷിക്കുകയാണ് രംഗത്തെ വിദഗ്ധര്‍. ഫിന്‍ടെക് ,എന്‍ബിഎഫ്‌സി (ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികള്‍), ബാങ്കുകള്‍ എന്നിവയുടെ പങ്കാളിത്തം, പണലഭ്യത കൂട്ടുക എന്നീ കാര്യങ്ങളാണ് ഇവര്‍ ആവശ്യപ്പെടുന്നത്.

പണലഭ്യത
‘ഫിന്‍ടെക്കുകളിലും ചെറിയ എന്‍ബിഎഫ്സികളിലും പണലഭ്യത വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിക്കണം. ഇത്, പിന്നാക്ക വിഭാഗങ്ങളിലേക്കുള്ള വായ്പാ സൗകര്യം ലഘൂകരിക്കും. അതുവഴി രാജ്യത്ത് സാമ്പത്തിക ഉള്‍പ്പെടുത്തല്‍ തുടരും,’ ഭാരത്പേയുടെ ഇടക്കാല ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ (സിഇഒ) നളിന്‍ നേഗി പറഞ്ഞു.

പേടെയില്‍ സഹസ്ഥാപകനും സിഇഒയുമായ വികാസ് ഗാര്‍ഗും അധിക സര്‍ക്കാര്‍ പിന്തുണയ്ക്കായി വാദിക്കുന്നു.

‘ഫിന്‍ടെക് കമ്പനികള്‍ സാമ്പത്തിക ഉള്‍പ്പെടുത്തല്‍ വര്‍ദ്ധിപ്പിക്കുന്നു. അവരുടെ ശക്തമായ വിതരണ ശൃംഖലയുമായി ചേര്‍ന്ന് ടെക്സ്റ്റാക്ക് രാജ്യത്തുടനീളമുള്ള സാമ്പത്തിക ഉല്‍പ്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കാന്‍ പോകുന്നു,” ഗാര്‍ഗ് പറഞ്ഞു. ഇതിനായി സാമ്പത്തിക സഹായം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ബജറ്റ് ഉറപ്പാക്കണം.

‘ഫിന്‍ടെക് പരിതസ്ഥിതിയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയെന്ന നിലയില്‍, ഫിന്‍ടെക് മേഖലയില്‍ നിക്ഷേപത്തെ പിന്തുണയ്ക്കുന്ന സബ്സിഡികള്‍ പ്രതീക്ഷിക്കുന്നു.മികച്ച ക്രെഡിറ്റ് പ്രൊവിഷനിനായി നൂതന പരിഷ്‌ക്കാരങ്ങള്‍ ഇത് സാധ്യമാക്കും.” ഗാര്‍ഡ് കൂട്ടിച്ചേര്‍ത്തു.

ഡിജിറ്റല്‍ ബാങ്കിംഗും കറന്‍സിയും സംബന്ധിച്ച സംരംഭങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ട് സാര്‍വത്രിക സാമ്പത്തിക ഉള്‍പ്പെടുത്തലിന് 2022-23 ബജറ്റില്‍, കേന്ദ്രം, ഊന്നല്‍ നല്‍കി. ഇതുകൂടാതെ, പ്രധാനമന്ത്രി ജന്‍ ധന്‍ യോജന (പിഎംജെഡിവൈ) യുടെ കീഴില്‍ ഡിജിറ്റല്‍ പൈപ്പ്ലൈന്‍ സൃഷ്ടിക്കുന്നതിനും ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനത്തിനുള്ള നടപടികള്‍ കൊണ്ടുവരുന്നതിനും ബജറ്റ് പ്രവര്‍ത്തിച്ചു.

ഫിന്‍ടെക്ക്-എന്‍ബിഎഫ്‌സി പങ്കാളിത്തം

ഫിന്‍ടെക്, എന്‍ബിഎഫ്സി പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നത് സാമ്പത്തിക ഉള്‍പ്പെടുത്തല്‍ വര്‍ദ്ധിപ്പിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. ഈ ദിശയില്‍ ഇതിനോടകം പല പങ്കാളിത്തവുമുണ്ടായി. ഉദാഹരണത്തിന്, ആക്സിസ് ബാങ്ക്, ഡിജിറ്റല്‍ ബാങ്കിംഗ് സംരംഭമായ ഓപ്പണുമായി സഹകരിക്കുന്നു.

എന്റര്‍പ്രൈസ് റിസോഴ്സ് പ്ലാനിംഗ് സൊല്യൂഷനുകള്‍ വാഗ്ദാനം ചെയ്യുന്ന ഗോഫ്രുഗല്‍ ടെക്നോളജീസുമായി ഡിബിഎസ് ബാങ്ക് പങ്കാളിത്തം പ്രഖ്യാപിച്ചു കഴിഞ്ഞു.

മുന്‍ഗണനാ വായ്പകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള അവസരമാണ് ബജറ്റെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ”ഫിന്‍ടെക്കുകളുമായുള്ള പങ്കാളിത്തമാണ് മുന്‍ഗണനാ മേഖലയിലേക്ക് പ്രവേശിക്കാനുള്ള ശരിയായ മാര്‍ഗം. ഇത് വായ്പ നല്‍കുന്നവര്‍ക്കും കടം വാങ്ങുന്നവര്‍ക്കും ഗുണം ചെയ്യും,” ഫിന്‍ടെക് കമ്പനിയായ കിനാര ക്യാപിറ്റലിന്റെ സ്ഥാപകനും സിഇഒയുമായ ഹാര്‍ദിക ഷാ പറഞ്ഞു.

ഡിജിറ്റല്‍ പുഷ്
യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) അടിസ്ഥാനമാക്കിയുള്ള ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് കൂടുതല്‍ നടപടികള്‍ വിദഗ്ധര്‍ പ്രതീക്ഷിക്കുന്നു.

2022 ഡിസംബറില്‍, യുപിഐ എക്കാലത്തെയും ഉയര്‍ന്ന പ്രതിമാസ ഇടപാട് നമ്പര്‍ രേഖപ്പെടുത്തി, 782 കോടിയിലെത്തി. മൊത്തം 12.82 ട്രില്യണ്‍ ഇടപാടുകളാണ് യുപിഐ വഴി നടന്നത്.

X
Top