സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് വിപണിയിൽ ആവേശം2025ൽ ഇന്ത്യ ജപ്പാനെ മറികടക്കുമെന്ന് ഐഎംഎഫ്ധനകാര്യ അച്ചടക്കം: ഇന്ത്യയെ പ്രശംസിച്ച് ഐഎംഎഫ്കടപ്പത്രങ്ങളിൽ നിന്ന് വിദേശ നിക്ഷേപകരുടെ പിന്മാറ്റംവിദേശ നാണയ ശേഖരത്തിൽ ഇടിവ്

3 മില്യൺ ഡോളർ സമാഹരിച്ച് ഫിൻടെക് സ്റ്റാർട്ടപ്പായ ഹോസ്റ്റ്ബുക്ക്സ്

ബാംഗ്ലൂർ: ഫുൾ-സ്റ്റാക്ക് ഫിനാൻഷ്യൽ സർവീസ് കമ്പനിയായ റേസർപേയുടെ നേതൃത്വത്തിലുള്ള സീരീസ്-എ ഫണ്ടിംഗ് റൗണ്ടിൽ 3 മില്യൺ ഡോളർ സമാഹരിച്ചതായി പ്രഖ്യാപിച്ച് മൈക്രോ, ചെറുകിട, ഇടത്തരം എന്റർപ്രൈസ് കേന്ദ്രീകൃത ഫിൻടെക് സ്റ്റാർട്ടപ്പായ ഹോസ്റ്റ്ബുക്ക്സ്. ഓർഡർ മാനേജ്‌മെന്റ്, നിയോ-ബാങ്കിംഗ്, അഡ്വാൻസ്ഡ് ഇൻവെന്ററി & പ്രൊഡക്ഷൻ മാനേജ്‌മെന്റ്, മികച്ച പിന്തുണയ്‌ക്കായി എഐ-അധിഷ്‌ഠിത ബിസിനസ്സ് തീരുമാനമെടുക്കൽ ടൂളുകൾ എന്നിവയെ പിന്തുണയ്‌ക്കുന്ന പുതിയ ഉൽപ്പന്നങ്ങളുടെ സമാരംഭത്തിലൂടെ അതിന്റെ പ്രവർത്തനങ്ങൾ കൂടുതൽ വർധിപ്പിക്കുന്നതിനും, നിലവിലുള്ള ഉൽപ്പന്ന സ്യൂട്ട് മെച്ചപ്പെടുത്തുന്നതിനും ഈ വരുമാനം ഉപയോഗിക്കാൻ ഹോസ്റ്റ്ബുക്ക്സ് പദ്ധതിയിടുന്നു.

ഇതോടെ, ഇന്ത്യയിലെ എംഎസ്‌എംഇകളുടെ എല്ലാ ബിസിനസ്-ഫിനാൻസ് ഓപ്പറേഷൻസ് ആവശ്യങ്ങൾക്കും ഹോസ്‌റ്റ്‌ബുക്ക്സ് ഒരു സ്റ്റോപ്പ് ഷോപ്പായി മാറും. സംയോജിത എൻഡ്-ടു-എൻഡ് ബിസിനസ് മാനേജ്‌മെന്റ് സൊല്യൂഷൻ ഉപയോഗിച്ച് ഇടപാടുകളുടെ ഉറവിടങ്ങൾ, ബാങ്കിംഗ്, അക്കൗണ്ടിംഗ്, നികുതി പാലിക്കൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മുഴുവൻ ബിസിനസ് പ്രക്രിയയും ലളിതമാക്കുകയും ഓട്ടോമേറ്റ് ചെയ്യുകയും ചെയ്യുന്ന പ്ലാറ്റ്‌ഫോമാണ് കമ്പനിയുടെ പ്രധാന വാഗ്ദാനം. 250,000-ത്തിലധികം ബിസിനസുകൾ ഹോസ്റ്റ്ബുക്ക്സിന്റെ പ്ലാറ്ഫോം ഉപയോഗിക്കുന്നുണ്ട്.

നിരവധി ഫീച്ചറുകൾക്കൊപ്പം, സൗജന്യ ക്ലൗഡ് സ്റ്റോറേജുള്ള ഇൻ-ബിൽറ്റ് ഇ-ഡോക്യുമെന്റ് മാനേജ്മെന്റ് സിസ്റ്റവും ഹോസ്റ്റ്ബുക്ക്സ് വാഗ്ദാനം ചെയ്യുന്നുണ്ട്. 2017 ൽ കപിൽ റാണ സ്ഥാപിച്ച സ്റ്റാർട്ടപ്പാണ് ഹോസ്റ്റ്ബുക്ക്. ഇത് എഫ്&എ, ടാക്സ്, ജിഎസ്ടി, ഇ-വേ ബില്ലുകൾ, ഇ-ഇൻവോയ്സിംഗ്, ബാങ്കിംഗ്, ഇൻവെന്ററി മാനേജ്മെന്റ്, ബില്ലിംഗ് & ഇൻവോയ്സിംഗ്, ക്യാഷ് & ബാങ്ക് മാനേജ്മെന്റ്, ബിസിനസ് ഇന്റലിജൻസ്, എന്നിങ്ങനെ ബിസിനസ് ഫംഗ്ഷനുകളുടെ സമ്പൂർണ്ണ മൂല്യ ശൃംഖയിലെ സേവനങ്ങൾ ഒരൊറ്റ പ്ലാറ്റ്ഫോമിൽ വാഗ്ദാനം ചെയ്യുന്നു.

X
Top