ഡോളറിൻ്റെ മൂല്യത്തകർച്ചയിൽ ആശങ്കപിണറായി വിജയൻ സർക്കാർ 10-ാം വർഷത്തിലേക്ക്ഇന്ത്യ- അമേരിക്ക ഉഭയകക്ഷി വ്യാപാര ഉടമ്പടിയ്ക്കുള്ള നിബന്ധനകളിൽ ധാരണയായികൽക്കരി അധിഷ്‌ഠിത വൈദ്യുതി ഉത്പാദനം മന്ദഗതിയിൽ2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയം

പ്രീ-സീരീസ് എ ഫണ്ടിംഗിൽ 3 മില്യൺ ഡോളർ സമാഹരിച്ച് ഫിൻടെക് സ്റ്റാർട്ടപ്പായ മൾട്ടിപ്ലിൽ

മുംബൈ: ബ്ലൂം വെഞ്ചേഴ്‌സ്, ഗ്രോഎക്‌സ് വെഞ്ചേഴ്‌സ്, ഐഐഎഫ്എൽ, കൊട്ടക് സെക്യൂരിറ്റീസ് എന്നിവയുടെ നേതൃത്വത്തിൽ 3 മില്യൺ ഡോളർ പ്രീ-സീരീസ് എ ഫണ്ടിംഗ് സമാഹരിച്ച് ‘പ്ലാൻ നൗ, പേ ലേറ്റർ’ പ്ലാറ്റ്‌ഫോം വാഗ്ദാനം ചെയ്യുന്ന ഫിൻടെക് സ്റ്റാർട്ടപ്പായ മൾട്ടിപ്ലിൽ. ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാർട്ട്-അപ്പ് അതിന്റെ പ്ലാറ്റ്‌ഫോമിൽ ലഭ്യമായ നിക്ഷേപ ഓപ്ഷനുകൾ വിപുലീകരിക്കുന്നതിനും, വ്യക്തികളെ അവരുടെ ചെലവുകൾ മികച്ച രീതിയിൽ ആസൂത്രണം ചെയ്യാൻ സഹായിക്കുന്നതിനും ഫണ്ട് ഉപയോഗിക്കാൻ പദ്ധതിയിടുന്നു.

പാഡി രാഘവൻ, ജഗ്‌സ് രാഘവൻ, വികാസ് ജെയിൻ എന്നിവർ ചേർന്ന് 2020-ൽ ആരംഭിച്ച സ്റ്റാർട്ടപ്പാണ് മൾട്ടിപ്ലിൽ. ഭാവി ചെലവുകൾ ലാഭിക്കുന്നതിന് ഉപയോക്താക്കൾക്ക് പ്രതിഫലം നൽകുന്ന പ്ലാറ്റഫോമണിത്.കമ്പനി അതിന്റെ നിക്ഷേപ ചട്ടക്കൂട്, ബ്രാൻഡ് പങ്കാളിത്തം എന്നിവ ഉപയോഗിച്ച്, മില്ലേനിയലുകൾക്കും ജൻ ഇസഡ് ഉപയോക്താക്കൾക്കും വേണ്ടി സമ്പാദ്യവും നിക്ഷേപവും ചെലവും സമന്വയിപ്പിച്ച് വിപണിയിൽ നിന്ന് വരുമാനവും ബ്രാൻഡുകളിൽ നിന്നുള്ള നേട്ടങ്ങളും സൃഷ്ടിക്കാൻ ലക്ഷ്യമിടുന്നു.

ക്രോമ, കല്യാൺ ജൂവല്ലേഴ്‌സ്, യാത്ര, പിക്ക്യുവർട്രയൽ, എതർ എനർജി, ബൗൺസ്, ഹോം ക്യാപിറ്റൽ, ഗാർമിൻ തുടങ്ങിയ ബ്രാൻഡുകളുമായി ഇതിനകം തന്നെ മൾട്ടിപ്ലിൽ പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്, കൂടാതെ ക്യാഷ്ബാക്ക്, ജാക്ക്‌പോട്ടുകൾ, കൂപ്പണുകൾ തുടങ്ങിയ ആപ്പ് റിവാർഡുകൾക്ക് പുറമെ ഉപയോക്താക്കൾക്ക് പ്രത്യേക ആനുകൂല്യങ്ങളും സ്റ്റാർട്ടപ്പ് വാഗ്ദാനം ചെയ്യുന്നു. ഗൂഗിൾ പ്ലേ സ്‌റ്റോറിലും ഐഒഎസ് സ്‌റ്റോറിലും ആപ്പ് ആക്‌സസ് തുറന്ന് ആദ്യ ആറ് മാസത്തിനുള്ളിൽ കമ്പനി ഇതിനകം 150K+ ആപ്പ് ഡൗൺലോഡുകൾ നേടി.

X
Top