ബിജെപിയുടെ ബാങ്ക് ബാലൻസ് 10,000 കോടിയായി ഉയർന്നുഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ചയിൽറഷ്യയുടെ അസംസ്കൃത എണ്ണ ഇന്ത്യയിലേക്ക് ഒഴുകുന്നതായി റിപ്പോർട്ട്വ്യാപാര, ഊര്‍ജ, പ്രതിരോധ മേഖകളില്‍ സഹകരണം ശക്തമാക്കാൻ ഇന്ത്യയും യുഎസുംനിര്‍മ്മാണ മേഖല തിളങ്ങുമെന്ന് റിപ്പോർട്ട്

263 കോടിയുടെ മാര്‍ബിള്‍ ഓര്‍ഡര്‍ നേടി ഫിലാടെക്സ്

കൊച്ചി: ആഫ്രിക്കയിലേക്ക് 2.97 ലക്ഷം മെട്രിക് ടണ്‍ വൈറ്റ് മാര്‍ബിള്‍ കയറ്റുമതിക്കൊരുങ്ങി ഹൈദരാബാദ് ആസ്ഥാനമായ ഫിലാടെക്സ് മൈന്‍സ് ആന്റ് മിനറല്‍സ് പ്രൈവറ്റ് ലിമിറ്റഡ്. 263 കോടി രൂപയുടെ (35 ദശലക്ഷം യുഎസ് ഡോളര്‍) കയറ്റുമതി ഓര്‍ഡറാണിത്.

മുന്‍നിര കോട്ടണ്‍ ഉല്‍പ്പന്ന നിര്‍മ്മാതാക്കളായ ഫിലാടെക്സ് ഫാഷന്‍സ് ലിമിറ്റഡിന്റെ ഉപകമ്പനിയായ ഫിലാടെക്സ് മൈന്‍സ് ആന്റ് മിനറല്‍സിന് ലഭിക്കുന്ന ആദ്യ കയറ്റുമതി ഓര്‍ഡറാണിത്.

ആഫ്രിക്കയില്‍ 54 ആശുപത്രികള്‍ നിര്‍മ്മിക്കാനൊരുങ്ങുന്ന ബ്ലൂംഫ്ളോറ വെഞ്ചേഴ്സ് ലിമിറ്റഡിനു വേണ്ടിയാണ് വൈറ്റ് മാര്‍ബിള്‍ കയറ്റുമതി ചെയ്യുന്നത്.

ഫിലാടെക്സ് ഫാഷന്‍സ് ലിമിറ്റഡിന്റെ പുതിയ സിഇഒയും അഡീഷനല്‍ ഡയറക്ടറുമായി സുനിര്‍ അഗര്‍വാളിനെ നിയമിക്കാനും തീരുമാനമായി.

X
Top