
മുംബൈ: വിദേശ നിക്ഷേപകര്‍ (എഫ്പിഐ/എഫ്‌ഐഐ) ചൊവ്വാഴ്ച 6517 കോടി രൂപയുടെ ഓഹരികള്‍ വില്‍പന നടത്തി. മെയ് 20 ന് ശേഷം കണ്ട വലിയ എഫ്‌ഐഐ വില്‍പനയാണിത്. അതേസമയം ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ (ഡിഐഐ) 7060 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.
ഇതിന് മുന്‍പ് ഓഗസ്റ്റ് 8 നാണ് ഡിഐഐ ഇത്രയും നിക്ഷേപമിറക്കിയത്. എഫ്‌ഐഐ ചൊവ്വാഴ്ച 44147 കോടി രൂപയുടെ ഓഹരികള്‍ വാങ്ങിയപ്പോള്‍ 50663 കോടി രൂപയുടെ ഓഹരികള്‍ വില്‍പന നടത്തി.
ഡിഐഐ 22,000 കോടി രൂപയുടെ ഓഹരികള്‍ വാങ്ങുകയും 14940 കോടി രൂപയുടെ ഓഹരികള്‍ വില്‍പന നടത്തുകയും ചെയ്തു.
നടപ്പ് വര്‍ഷത്തില്‍ ഇതുവരെ എഫ്‌ഐഐ 1.97 ലക്ഷം കോടി രൂപയുടെ ഓഹരികളാണ് ഓഫ്്‌ലോഡ് ചെയ്തത്. അതേസമയം ഡിഐഐ 4.84 ലക്ഷം കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.
സെന്‍സെക്‌സും നിഫ്റ്റിയും യഥാക്രമം 849.37 പോയിന്റ് അഥവാ 1.04 ശതമാനവും 255.70 പോയിന്റ് അഥവാ 1.02 ശതമാനവും ഇടിഞ്ഞ് യഥാക്രമം 80786.54 ലെവലിലും 24712.05 ലെവലിലുമാണ് ചൊവ്വാഴ്ച ക്ലോസ് ചെയ്തത്.