
മുംബൈ: വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ (എഫ്ഐഐ) ഓഹരി വില്‍പനയില്‍ കഴിഞ്ഞയാഴ്ച ഇടിവ് ദൃശ്യമായി. എങ്കിലും തുടര്‍ച്ചയായ എട്ടാമത്തെ ആഴ്ചയും അവര്‍ നെറ്റ് വില്‍പനക്കാരായി തുടര്‍ന്നു. 1559.51 കോടി രൂപയുടെ നെറ്റ് വില്‍പന നടത്തിയതോടെയാണിത്.
അതേസമയം ആഭ്യന്തര നിക്ഷേപകര്‍ വീണ്ടും രക്ഷകരായി. 10,388.23 കോടി രൂപയുടെ നെറ്റ് വാങ്ങലാണ് അവര്‍ നടത്തിയത്. ഇത് 18ാമത്തെ ആഴ്ചയാണ് ഡിഐഐകള്‍ നെറ്റ് ബയേഴ്സാകുന്നത്.
ഓഗസ്റ്റില്‍ ഇതുവരെ എഫ്ഐഐ 25751.02 കോടി രൂപയുടെ ഓഹരികള്‍ വില്‍പന നടത്തിയപ്പോള്‍ ഡിഐഐ 66183.51 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.
ഓഗസ്റ്റ് 22 ന് അവസാനിച്ച ആഴ്ചയില്‍ ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ 2 ശതമാനം വീതമാണ് ഉയര്‍ന്നത്. ലാര്‍ജ് ക്യാപ് ഓഹരികളുടെ നേട്ടം ഒരു ശതമാനം.
ബിഎസ്ഇ സെന്‍സെക്‌സ് 709.19 പോയിന്റ് അഥവാ 0.87 ശതമാനം ഉയര്‍ന്ന് 81306.85 ലെവലിലും നിഫ്റ്റി 50 238.8 പോയിന്റ് അഥവാ 0.96 ശതമാനം ഉയര്‍ന്ന് 24870.10 ലെവലിലും ക്ലോസ് ചെയ്തു.
മേഖല സൂചികകളില്‍ വാഹനം 5 ശതമാനവും കണ്‍സ്യൂമര്‍ ഡിസ്‌ക്രീഷനറി, ടെലികോം, റിയാലിറ്റി സൂചികകള്‍ 3 ശതമാനവുമുയര്‍ന്നപ്പോള്‍ ഊര്‍ജ്ജം അര ശതമാനം ഇടിഞ്ഞു.