Alt Image
സീഷെൽസിന് 1457 കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ഇന്ത്യനെറ്റ്‌വർക്ക് റെഡിനസ് സൂചികയിൽ താരമായി ഇന്ത്യ; നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 45-ാം റാങ്കിൽഇന്ത്യയും ഗ്രീസും പ്രതിരോധ വ്യാവസായിക സഹകരണം ശക്തിപ്പെടുത്തുന്നുഇന്ത്യൻ മത്സ്യബന്ധന മേഖലയിൽ വൻ കുതിപ്പ്ഗൾഫ്, ആഫ്രിക്കൻ എണ്ണ വാങ്ങിക്കൂട്ടി ഇന്ത്യ

മികച്ച നാലാംപാദം; ഫെഡറല്‍ ബാങ്ക് ഓഹരി പക്ഷെ ഇടിവ് നേരിട്ടു

കൊച്ചി: മികച്ച നാലാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ച ഫെഡറല്‍ ബാങ്ക്, പക്ഷെ ഓഹരി വിപണിയില്‍ മങ്ങി. 8.36 ശതമാനം താഴ്ന്ന് 127.75 രൂപയിലാണ് ബാങ്ക് ഓഹരി വ്യാഴാഴ്ച ക്ലോസ് ചെയ്തത്. 902.61 കോടി രൂപയാണ് ബാങ്ക് രേഖപ്പെടുത്തിയ അറ്റാദായം.

മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 66.98 ശതമാനം അധികം. അറ്റ പലിശ വരുമാനം 25.18 ശതമാനം ഉയര്‍ന്ന് 1909.29 കോടി രൂപയായി. മറ്റ് വരുമാനം 465 കോടി രൂപയില്‍ നിന്നും 733.9 കോടി രൂപയായപ്പോള്‍ കാപിറ്റല്‍ ആഡിക്വസി റേഷ്യോ (സിഎആര്‍) 15.8 ശതമാനത്തില്‍ നിന്നും താഴ്ന്ന് 14.8 ശതമാനം.

മാര്‍ച്ച് പാദത്തില്‍ 3,87,832.93 കോടി രൂപയുടെ ബിസിനസ് നടത്തിയതായി ബാങ്ക് അറിയിക്കുന്നു. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 18.74 ശതമാനം കൂടുതലാണിത്. മൊത്തം വായ്പ 20.14 ശതമാനം ഉയര്‍ന്ന് 177376.533 കോടി രൂപയുടേതായപ്പോള്‍ കാര്‍ഷിക ലോണ്‍ 21.46 ശതമാനവും കോര്‍പറേറ്റ് ബുക്ക് 23.45 ശതമാനവും ചില്ലറ വായ്പ 17.16 ശതമാനവും നേട്ടം രേഖപ്പെടുത്തി.

നിക്ഷേപം 17.44 ശതമാനം വര്‍ധിച്ച് 213386.04 കോടി രൂപ. അറ്റ പലിശ മാര്‍ജിന്‍ 3.31 ശതമാനമാണ്. മൊത്തം നിഷ്‌ക്രിയ ആസ്തി 2.43 ശതമാനത്തില്‍ നിന്നും 2.36 ശതമാനമായി മെച്ചപ്പെട്ടിട്ടുണ്ട്.

അറ്റ നിഷ്‌ക്രിയ ആസ്തി 0.69 ശതമാനമാണ്. പ്രൊവിഷന്‍ കവറേജ് അനുപാതം 70.02 ശതമാനം.

X
Top