അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

നേരിട്ടുള്ള വിദേശ നിക്ഷേപം 15 ശതമാനം ഉയര്‍ന്ന് 18.62 ബില്യണ്‍ ഡോളര്‍

ന്യൂഡെല്‍ഹി: 2026 സാമ്പത്തിക വര്‍ഷം ഏപ്രില്‍-ജൂണ്‍ കാലയളവില്‍ ഇന്ത്യയിലെ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) 15% ഉയര്‍ന്ന് 18.62 ബില്യണ്‍ ഡോളറിലെത്തി.  വിദേശ നിക്ഷേപത്തിന്റെ പ്രധാന സ്രോതസ്സ് യുഎസ് ആണെന്ന് വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് (ഡിപിഐഐടി)  വ്യക്തമാക്കുന്നു.

യുഎസില്‍ നിന്നുള്ള എഫ്ഡിഐ 3 മടങ്ങുയര്‍ന്ന് 5.61 ബില്യണ്‍ ഡോളറെത്തുകയായിരുന്നു. മുന്‍വര്‍ഷത്തില്‍ 1.5 ബില്യണ്‍ ഡോളറായിരുന്ന സ്ഥാനത്താണിത്. സിംഗപ്പൂര്‍, മൗറീഷ്യസ് എന്നിവയാണ്‌ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

ഇക്വിറ്റി, പുനര്‍നിക്ഷേപം, മറ്റ് മൂലധനമെന്നിവയുള്‍പ്പടെ മൊത്തം എഫ്ഡിഐ ഒന്നാംപാദത്തില്‍ 25.2 ബില്യണ്‍ ഡോളറാണ്. കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയര്‍, ഹാര്‍ഡ്വെയര്‍ മേഖലയാണ് ഏറ്റവും കൂടുതല്‍ എഫ്ഡിഐ നേടിയത്. 5.46 ബില്യണ്‍ ഡോളര്‍. രണ്ടാം സ്ഥാനത്തുള്ള സേവന മേഖല 3.28 ബില്യണ്‍ ഡോളര്‍ ആകര്‍ഷിച്ചു.

എഫ്ഡിഐ നേടിയ സംസ്ഥാനങ്ങളില്‍ കര്‍ണ്ണാടകയും മഹാരാഷ്ട്രയുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍.

X
Top