അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

ഫാസ്ടാഗിന് ഓട്ടോ ടോപ്–അപ് സൗകര്യം ഉടൻ; ഇനി ഓരോ തവണയും റീചാർജ് ചെയ്യേണ്ടതില്ല

ന്യൂഡൽഹി: ഫാസ്ടാഗ്(Fastag), നാഷനൽ കോമൺ മൊബിലിറ്റി കാർഡ് (എൻസിഎംസി/ncmc) തുടങ്ങിയവയിൽ ഓട്ടോ ടോപ്–അപ്(Auto Top-up) സൗകര്യം ഉടൻ.

ബാലൻസ് തുക തീരുമ്പോൾ ഓരോ തവണയും റീചാർജ് ചെയ്യേണ്ടതില്ല.

നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ഇതുസംബന്ധിച്ച് ഉത്തരവിറക്കി. നിശ്ചിത തുക സെറ്റ് ചെയ്താൽ, ബാലൻസ് ഇതിലും താഴെപ്പോയാൽ തനിയെ റീചാർജ് ആകും.

ഉദാഹരണത്തിന് നിങ്ങളുടെ ഫാസ്ടാഗ് അക്കൗണ്ടിൽ 1,000 രൂപയുണ്ടെന്നു കരുതുക. ബാലൻസ് തീരുമ്പോൾ ഓരോ തവണയും റീചാർജ് ചെയ്യണം.

ഇതിനു പകരം, ബാലൻസ് 200 രൂപയിൽ താഴെപ്പോകുമ്പോൾ 1,000 രൂപയ്ക്ക് റീചാർജ് ചെയ്യണമെന്ന് സെറ്റ് ചെയ്യാം.

ബാലൻസ് കുറയുമ്പോൾ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഫാസ്ടാഗ് റീചാർജ് ചെയ്യും.

X
Top