2047 ഓടെ എട്ട് സംസ്ഥാനങ്ങൾ ഒരു ട്രില്യൺ ഡോളർ ജിഡിപിലേക്ക് ഉയരുമെന്ന് ഇന്ത്യാ റേറ്റിങ്സ്വ്യോമയാന മേഖലയിൽ പ്രതിസന്ധി: വിമാന യാത്രാ നിരക്കുകൾ കുതിക്കുന്നുസ്വർണവില ചരിത്രത്തിലാദ്യമായി 53,000 കടന്നുകേരളത്തിന്റെ കടമെടുപ്പ് പരിധിയിൽ 7000 കോടി കേന്ദ്രം കുറച്ചുഇന്ത്യയിലെ കുടുംബങ്ങൾ കടക്കെണിയിലെന്ന് പഠന റിപ്പോർട്ട്

മലയാളിയുടെ സ്റ്റാർട്ടപ്പിൽ ഫാസ്റ്റ് ചാർജിംഗ് ഇലക്ട്രിക് വാഹനങ്ങളെത്തി

കൊച്ചി: മലയാളിയുടെ സ്റ്റാർട്ടപ് സംരംഭത്തിൽ അഞ്ചു മിനിറ്റുകൊണ്ട് ചാർജ് ചെയ്യാവുന്ന ഇലക്ട്രിക് സൂപ്പർ ബൈക്കുകളും സ്‌കൂട്ടറുകളും നിരത്തിലിറങ്ങി. സ്റ്റാർട്ടപ്പ് സംരംഭമായ ഹിന്ദുസ്‌ഥാൻ ഇ വി മോട്ടോർസ് കോർപറേഷനാണ് പൂർണമായും കേരള ബ്രാൻഡിൽ നവീന സാങ്കേതിക വിദ്യകളടങ്ങിയ ലാൻഡി ലാൻസോ ഇലക്ട്രിക് വാഹനങ്ങൾ അവതരിപ്പിച്ചത്.

കൊച്ചിയിൽ നടന്ന ചടങ്ങിൽ മന്ത്രിമാരായ പി. രാജീവ്, ആന്‍റണി രാജു എന്നിവർ ചേർന്നാണ് വാഹനങ്ങൾ വിപണിയിലിറക്കിയത്. ഫ്ലാഷ്, ഫാസ്റ്റ് ചാർജിംഗ് സംവിധാനമുള്ള അതിവേഗ ചാർജിംഗ് ബാറ്ററികളോടെയാണ് പുതിയ വാഹനങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്.

ലാൻഡി ലാൻസോ ഇ – ബൈക്കായ ലാൻഡി ഇ ഹോഴ്‌സ്, ലാൻഡി ലാൻസോ ഇ-സ്‌കൂട്ടറായ ലാൻഡി ഈഗിൾ ജെറ്റ് എന്നിവയാണ് അവതരിപ്പിച്ചത്. പെരുമ്പാവൂരിലെ യൂണിറ്റുകളിലാണ് വാഹനങ്ങൾ നിർമിക്കുന്നത്.

ഇന്ത്യയിലാദ്യമായി ഏറ്റവും നൂതനമായ ഇവി സാങ്കേതികവിദ്യയാണ് ലാൻഡി ലാൻസോയിൽ ഉപയോഗിച്ചിരിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങൾ സാധാരണയായി നേരിടുന്ന ചാർജിംഗിനായി എടുക്കുന്ന സമയം, രണ്ടോ മൂന്നോ വർഷങ്ങൾക്ക് ശേഷമുള്ള ബാറ്ററി റീപ്ലേസ്മെന്‍റ്, തീപിടിത്തം തുടങ്ങിയ ആശങ്കകൾ പരിഹരിച്ചു കൊണ്ടാണ് ലാൻഡി ലാൻസോ ബൈക്കുകളും സ്‌കൂട്ടറുകളും വിപണിയിലെത്തുന്നത്. വാഹൻ പരിവാഹൻ പോർട്ടലിലും ഇത് ലിസ്റ്റ് ചെയ്തിട്ടുണ്ട്.

അഞ്ചാം തലമുറ ലിഥിയം ടൈറ്റനെറ്റ് ഓക്‌സിനാനോ ബാറ്ററി പായ്ക്ക് 5 മിനിറ്റ് മുതൽ 10 മിനിറ്റിനകം ചാർജ് ചെയ്യാൻ കഴിയും. ഇന്ത്യയിൽ ആദ്യമായാണ് ഫ്ലാഷ് ചാർജിങ് സംവിധാനമുള്ള ഇലക്ട്രിക് വാഹനം വിപണിയിലിറക്കുന്നത്.

ഇതിലെ ഇൻബിൽറ്റ് ഫാസ്റ്റ് ചാർജിംഗ് സംവിധാനത്തിലൂടെ വീട്ടിലോ 16 എഎംപിഎസ്, എസി 230 വി സൗകര്യമുള്ളിടങ്ങളിലും ചാർജ് ചെയ്യാം. 200 കിലോ വരെ ലോഡിംഗ് കപ്പാസിറ്റിയുള്ള ലാൻഡി ഇ-ഹോഴ്‌സ് സ്പോർട്സ് മോഡിൽ 100 മുതൽ 120 കിലോമീറ്റർ വരെ വേഗം കൈവരിക്കാൻ കഴിയും.

75 കിലോമീറ്ററാണ് ലാൻഡി ഈഗിൾ ജെറ്റിന്‍റെ പരമാവധി വേഗം. ഒറ്റ ചാർജിംഗിൽ 75 മുതൽ 100 കിലോമീറ്റർ വരെ യാത്ര ചെയ്യാം. പുതിയ വാഹനത്തിലെ ബാറ്ററി ലൈഫ് 15 മുതൽ 25 വർഷം വരെയാണെന്ന് ഹിന്ദുസ്‌ഥാൻ ഇവി മോട്ടോർസ് കോർപറേഷൻ മാനേജിംഗ് ഡയറക്ടർ ബിജു വർഗീസ് പറഞ്ഞു.

നാലു മാസത്തിനുള്ളിൽ രണ്ട് മോഡലുകൾ കൂടി വിപണിയിലിറക്കും. പ്രതിമാസം 850 മുതൽ 1500 വരെ വാഹനങ്ങൾ നിർമിക്കാനുള്ള ശേഷി യൂണിറ്റിനുണ്ട്.

ഇലക്ട്രിക് ബസ്, എസ്‌യുവി, മിനി കാർ നിർമാണ യൂണിറ്റും കേരളത്തിൽ സ്‌ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

X
Top