ഗ്യാസ് സിലിണ്ടർ ബുക്കിംഗിന് 25 ദിവസത്തെ ഇടവേള നിർബന്ധംഎൽപിജി ക്ഷാമം: മുംബൈയിലെ 20% ഹോട്ടലുകളും റസ്റ്റോറന്റുകളും അടച്ചുപൂട്ടിഇന്ത്യയുടെ പക്കൽ നിന്ന് ഇൻഡൊനീഷ്യ ബ്രഹ്‌മോസ് വാങ്ങുന്നുഗള്‍ഫിലെ ജൂവലറികളില്‍ സ്വര്‍ണം വില്ക്കാന്‍ വന്‍തിരക്ക്കേരളം ഐടി രംഗത്ത് മുന്നേറ്റ പാതയിലെന്ന് മുഖ്യമന്ത്രി

പ്രമുഖ ആഗോള കോർപ്പറേറ്റ് ഗ്രൂപ്പുകൾ ഇന്ത്യയിൽ ഐപിഒയ്ക്ക് ഒരുങ്ങുന്നു

കൊച്ചി: ലോകത്തിലെ പ്രമുഖ കോർപ്പറേറ്റ് ഗ്രൂപ്പുകളായ ഹ്യുണ്ടായ് മോട്ടോഴ്സും ദക്ഷിണ കൊറിയയിലെ എൽ.ജി ഇലക്ട്രോണിക്സും ഇന്ത്യയിൽ പ്രാരംഭ ഓഹരി വിൽപ്പനയ്ക്ക്(ഐ.പി.ഒ) ഒരുങ്ങുന്നു.

ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രാരംഭ ഓഹരി വിൽപ്പനയ്ക്കാണ് ഹ്യുണ്ടായ് തയ്യാറെടുക്കുന്നത്. ഇതിനായി സെക്യൂരിറ്റീസ് ആൻഡ് എക്‌സ്ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യയിൽ കമ്പനി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.

ജൂലായ് മാസത്തിന് മുൻപ് നടക്കുന്ന ഓഹരി വിൽപ്പനയിലൂടെ വിപണിയിൽ നിന്നും 300 കോടി ഡോളർ സമാഹരിക്കാനാണ് ഹ്യുണ്ടായ് ലക്ഷ്യമിടുന്നത്.

ഇതിനു പിന്നാലെയാണ് എൽ. ജി ഇലക്ട്രോണിക്സും ഐ.പി.ഒയ്ക്കായി വിവിധ ബാങ്കുകളുടെ സേവനം തേടിയിട്ടുള്ളത്.

X
Top