നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്

പിഎഫ് പണം എടിഎം വഴി പിന്‍വലിക്കാനുള്ള സൗകര്യം ഈ മാസം തന്നെ

പ്രോവിഡന്റ് ഫണ്ടില്‍ കിടക്കുന്ന പണം ഏറ്റവും സുരക്ഷിതമായ സമ്പാദ്യമായാണ് കണക്കാക്കപ്പെടുന്നത്. പക്ഷേ, ഈ പണം പിന്‍വലിക്കാന്‍ ശ്രമിക്കുമ്പോള്‍ നമ്മള്‍ പലപ്പോഴും ബുദ്ധിമുട്ടാറുണ്ട്.

കാരണം, പിഎഫ് പിന്‍വലിക്കാന്‍ അപേക്ഷ നല്‍കുന്നത് ഒരുപാട് കടമ്പകളുള്ള കാര്യമാണ്, ഒപ്പം പണം കിട്ടാന്‍ ഒരുപാട് കാത്തിരിക്കുകയും വേണം.

എന്നാല്‍, ഈ അവസ്ഥയ്ക്ക് ഉടന്‍ മാറ്റം വരാന്‍ പോകുകയാണ്! എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ അതിന്റെ പുതിയ പ്ലാറ്റ്‌ഫോം, ഇപിഎഫ്ഒ 3.0, ഉടന്‍ പുറത്തിറക്കും. ഏകദേശം 9 കോടി അംഗങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഈ മാസം ഇത് പ്രാബല്യത്തില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പുതിയ മാറ്റങ്ങള്‍ എന്തൊക്കെ?
എടിഎം വഴി പിന്‍വലിക്കാം: ഇനി മുതല്‍ പിഎഫ് അംഗങ്ങള്‍ക്ക് എടിഎം കാര്‍ഡ് ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കുന്നതുപോലെ എടിഎമ്മില്‍ നിന്ന് പിഎഫ് പണം പിന്‍വലിക്കാന്‍ സാധിക്കും!

ഇതിനായി നിങ്ങളുടെ യൂണിവേഴ്‌സല്‍ അക്കൗണ്ട് നമ്പര്‍ സജീവമായിരിക്കണം, ഒപ്പം ആധാര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുകയും വേണം. യുഎഎന്‍ സജീവമാക്കാനും ആധാര്‍ ബാങ്കുമായി ബന്ധിപ്പിക്കാനുമുള്ള അവസാന തീയതി ജൂണ്‍ 30 വരെ നീട്ടിയിട്ടുണ്ട്.

വേഗത്തിലുള്ള നടപടികള്‍: നിലവില്‍, പിഎഫ് പിന്‍വലിക്കാന്‍ ഇപിഎഫ്ഒ വെബ്‌സൈറ്റില്‍ ഓണ്‍ലൈന്‍ ഫോമുകള്‍ പൂരിപ്പിക്കണം. അപേക്ഷ തീര്‍പ്പാക്കാന്‍ 20 ദിവസമാണ് പറയുന്നതെങ്കിലും, പലപ്പോഴും അതിലും കൂടുതല്‍ സമയമെടുക്കാറുണ്ട്.

പുതിയ സംവിധാനത്തില്‍ യുപിഐ ഉപയോഗിച്ചും എടിഎം വഴിയുമുള്ള പിന്‍വലിക്കല്‍ സൗകര്യം വരുന്നതോടെ ഇത് വളരെ വേഗത്തിലും എളുപ്പത്തിലും നടക്കും.

പിന്‍വലിക്കല്‍ പരിധി: ഒരു ലക്ഷം രൂപയോ അല്ലെങ്കില്‍ മൊത്തം നിക്ഷേപത്തിന്റെ 50% വരെയോ പിന്‍വലിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍, ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഇപിഎഫ്ഒ പുറത്തിറക്കിയിട്ടില്ല.

പിന്‍വലിക്കാനുള്ള വ്യവസ്ഥകള്‍ അതേപടി:
എടിഎം വഴി പണം പിന്‍വലിക്കാന്‍ സാധിക്കുമെങ്കിലും, പിഎഫ് പണം പിന്‍വലിക്കുന്നതിനുള്ള നിലവിലുള്ള എല്ലാ വ്യവസ്ഥകളും പാലിക്കേണ്ടതുണ്ട്. പല ആവശ്യങ്ങള്‍ക്കും നിശ്ചിത പരിധിക്കുള്ളില്‍ പിഎഫ് പണം പിന്‍വലിക്കാന്‍ സാധിക്കും.

സേവനത്തില്‍ നിന്ന് വിരമിക്കുമ്പോള്‍ മുഴുവന്‍ തുകയും പിന്‍വലിക്കാം. സേവനത്തിലിരിക്കുമ്പോള്‍ ചില പ്രത്യേക ആവശ്യങ്ങള്‍ക്കായി ഭാഗികമായി പണം പിന്‍വലിക്കാന്‍ നിയമം അനുവദിക്കുന്നുണ്ട്.

നികുതി കാര്യങ്ങള്‍
എടിഎം വഴി പിഎഫ് പണം പിന്‍വലിക്കാന്‍ സാധിക്കുന്നത് ഒരു നല്ല കാര്യമാണെങ്കിലും, ഇതിന് ചില നികുതി പ്രശ്‌നങ്ങളുണ്ടായേക്കാം. ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കുന്നതുപോലെ, എല്ലാ പിഎഫ് പിന്‍വലിക്കലുകളും നികുതി രഹിതമായിരിക്കില്ല.

അഞ്ച് വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് 50,000 രൂപയ്ക്ക് മുകളില്‍ പിന്‍വലിക്കുകയാണെങ്കില്‍ 10% ടിഡിഎസ് ഈടാക്കും. അതിനാല്‍, എടിഎം കാര്‍ഡ് ഉപയോഗിച്ച് എളുപ്പത്തില്‍ പിഎഫ് പണം പിന്‍വലിക്കുമ്പോള്‍ ഒരു ആലോചന നല്ലതാണ്‌.

X
Top