എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കുംവിഴിഞ്ഞത്ത് എത്തുന്നത് 16,000 കോടി രൂപയുടെ വികസനം

2026 സാമ്പത്തിക വര്‍ഷത്തെ ജിഡിപി വളര്‍ച്ച അനുമാനം 6.7 ശതമാനമായി ഉയര്‍ത്തി ഏണസ്റ്റ് & യംഗ് ഇന്ത്യ

ന്യഡല്‍ഹി: 2025-26 സാമ്പത്തികവര്‍ഷത്തെ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച അനുമാനം 6.7 ശതമാനമായി പരിഷ്‌ക്കരിച്ചിരിക്കയാണ് ഏണസ്റ്റ് & യംഗ് ഇന്ത്യ. നേരത്തെ 6.5 ശതമാനമായിരുന്നു അനുമാനം. ചരക്ക് സേവന നികുതി (ജിഎസ്ടി) പരിഷ്‌ക്കരണങ്ങളുടെ പശ്ചാത്തലത്തിലാണിത്.

കൂടാതെ ആര്‍ബിഐയുടെ പണനയ ലഘൂകരണവും ശക്തമായ ആഭ്യന്തര ഡിമാന്റും. ജിഎസ്ടി പരിഷ്‌ക്കാരം കുടുബങ്ങളുടെ ഡിസ്‌പോസിബിള്‍ വരുമാനം വര്‍ദ്ധിപ്പിക്കുകയും അത് ഉപഭോക്തൃ ചെലവ് ഉയര്‍ത്തുകയും ചെയ്യും. ഏണസ്റ്റ് & യംഗ് ഇന്ത്യ പറഞ്ഞു. ആവശ്യകത വര്‍ദ്ധിക്കുന്നത് സാമ്പത്തിക വളര്‍ച്ചയെ പിന്തുണയ്ക്കും. വ്യാപാരം വൈവിധ്യവത്ക്കരിക്കുത് വഴി അമേരിക്കന്‍, ചൈനീസ് ആശ്രയത്വം കുറയ്ക്കാനുമാകും.

വളങ്ങള്‍, കാര്‍ഷിക യന്ത്രങ്ങള്‍, പുനരുപയോഗ ഊര്‍ജ്ജം എിവയുടെ ഇന്‍പുട്ട് ചെലവുകള്‍ പുതുക്കിയ നികുതിഘടന പ്രകാരം കുറയുമെന്നും ഇത് ഉത്പാദനത്തിനും നിക്ഷേപത്തിനും പിന്തുണ നല്‍കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

വ്യാപാര തടസ്സങ്ങള്‍, താരിഫ് അനിശ്ചിതത്വങ്ങള്‍ തുടങ്ങിയ ആഗോള വെല്ലുവിളികള്‍ക്കിടയിലും, രാജ്യത്തിന്റെ സാമ്പത്തിക വീക്ഷണം ശക്തമായി തുടരുന്നു. 2030 ഓടെ അമേരിക്കയുമായി 500 ബില്യണ്‍ ഡോളര്‍ വ്യാപാരമാണ് നിയമനിര്‍മ്മാതാക്കള്‍ ലക്ഷ്യമിടുന്നത്. ലക്ഷ്യം കൈവരിക്കുന്നതിന് ഉഭയകക്ഷി വ്യാപാരം പ്രതിവര്‍ഷം 20 ശതമാനം വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്്.

നികുതി പരിഷ്‌കരണം, ധനനയ പിന്തുണ, തന്ത്രപരമായ വ്യാപാര വിപുലീകരണം എന്നിവയുടെ പ്രയോജനം വരും വര്‍ഷങ്ങളില്‍ ലഭ്യമാകും.സ്ഥിരതയുള്ള, ഉയര്‍ന്ന വളര്‍ച്ചയാണ് ഇതുവഴി സാധ്യമാകുക.

X
Top