ഇന്ത്യ ഇലക്ട്രിക് വാഹന മേഖലയിൽ കമ്പനി കേന്ദ്രികൃത ആനുകൂല്യങ്ങൾ നൽകില്ലെന്ന് റിപ്പോർട്ട്ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 597.94 ബില്യൺ ഡോളറിലെത്തിഒക്ടോബറിൽ ഇന്ത്യയുടെ സേവന കയറ്റുമതി 10.8 ശതമാനം ഉയർന്നു1.1 ലക്ഷം കോടിയുടെ പ്രതിരോധക്കരാറിന് അനുമതിനവംബറിലെ ജിഎസ്ടി വരുമാനം 1.68 ലക്ഷം കോടി രൂപ

സീഡ് ഫണ്ടിംഗ് റൗണ്ടിൽ അഞ്ച് കോടി രൂപ സമാഹരിച്ച് എക്സ്പ്രട്ടോ

ന്യൂഡൽഹി: ജിഎസ്‌എഫിന്റെയും ഏഞ്ചൽ ലിസ്റ്റ് യുഎസ്എയുടെയും നേതൃത്വത്തിൽ നടന്ന സീഡ് ഫണ്ടിംഗ് റൗണ്ടിൽ അഞ്ച് കോടി രൂപ സമാഹരിച്ചതായി വിദ്യാഭ്യാസ സാങ്കേതിക സ്റ്റാർട്ടപ്പായ എക്‌സ്‌പ്രട്ടോ അറിയിച്ചു. ഏറ്റവും പുതിയ റൗണ്ടിൽ എജിലിറ്റി വെഞ്ചേഴ്സ്, ലെറ്റ്സ് വെഞ്ച്വർ, സൂപ്പർമോർഫിയസ് എന്നിവരും പങ്കാളികളായി. എക്‌സ്‌പ്രട്ടോ വിദ്യാർത്ഥികൾക്കുള്ള അനുഭവ-പങ്കിടൽ, മാർഗനിർദേശ ശൃംഖലയായി സ്വയം നിലകൊള്ളുന്നു. ഇത് 1 മുതൽ 12 മാസം വരെ ദൈർഘ്യമുള്ള മെന്റർഷിപ്പ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു. നിലവിൽ പ്ലാറ്റ്‌ഫോം വൺ-ഓൺ-വൺ, കോഹോർട്ട് അധിഷ്‌ഠിത ഗ്രൂപ്പ് മെന്റർഷിപ്പ് സെഷനുകൾ എന്നിവ വാഗ്ദാനം ചെയ്യുന്നു.

ഉദ്യോഗാർത്ഥികൾ തയ്യാറെടുക്കുന്ന ഘട്ടത്തെ അടിസ്ഥാനമാക്കി സ്റ്റാർട്ടപ്പ്, പ്രൊപ്രൈറ്ററി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്/മെഷീൻ ലേണിംഗ് പ്രൊഫൈൽ-മാച്ചിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഓരോ സേവനവും വ്യക്തിഗതമാക്കിയിരിക്കുന്നു. കൂടാതെ, ഈ ഫണ്ടിംഗ് റൗണ്ടിൽ  യൂണികോൺ സ്ഥാപകരും ഏഞ്ചൽ നിക്ഷേപകരും പങ്കെടുത്തു, അതിൽ റിഷഭ് കർവ (ഗോ മെക്കാനിക്ക്), രാഹുൽ ജെയ്മിനി (സ്വിഗ്ഗി), സങ്ക അരവിന്ദ് (റാപ്പിഡോ) എന്നി പ്രമുഖർ ഉൾപ്പെടുന്നു.

ഈ സമാഹരിക്കുന്ന ഫണ്ട് മൊത്തത്തിലുള്ള ഉൽപ്പന്ന സേവനം മെച്ചപ്പെടുത്തുന്നതിനും വളർച്ച ത്വരിതപ്പെടുത്തുന്നതിനും പുതിയ സാങ്കേതികവിദ്യകൾ നിർമ്മിക്കുന്നതിനുമായി ഉപയോഗിക്കുമെന്ന് എജ്യുക്കേഷൻ ടെക്നോളജി സ്റ്റാർട്ടപ്പായ എക്സ്പ്രട്ടോ അറിയിച്ചു.

X
Top