തരംഗമായി വിന്‍റേജ് കാറുകള്‍വെഡിംഗ് ആന്‍ഡ് മൈസ് ടൂറിസം; കേരളത്തെ കാത്തിരിക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ അവസരംഇന്ത്യയ്‌ക്കെതിരെ അധിക താരിഫ് ചുമത്തില്ലെന്ന സൂചന നല്‍കി ട്രംപ്റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുത്തനെ ഉയര്‍ന്നുജിഎസ്ടി പരിഷ്‌ക്കരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, നിത്യോപയോഗ ഉത്പന്നങ്ങളുടെ നികുതി കുറയും

സോഫ്റ്റ്‌വെയര്‍ സേവന കയറ്റുമതി 88.8 ശതമാനമായി വര്‍ധിച്ചു: ആര്‍ബിഐ

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഐടി കമ്പനികളുടെ സോഫ്റ്റ്‌വെയര്‍ കയറ്റുമതി വിഹിതം 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 88.8 ശതമാനമായി വര്‍ധിച്ചു. അഞ്ച് വര്‍ഷം മുമ്പ് ഇത് 82.8 ശതമാനമായിരുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) വ്യാഴാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.

ഇന്ത്യയുടെ സോഫ്റ്റ്‌വെയര്‍ സേവന കയറ്റുമതി (വാണിജ്യ സാന്നിധ്യത്തിലൂടെയുള്ള കയറ്റുമതി ഒഴികെ) നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 17.2% വര്‍ധിച്ച് 156.7 ബില്യണ്‍ ഡോളറായി. കമ്പ്യൂട്ടര്‍,വിവര സാങ്കേതിക വിദ്യ (ഐടിഇഎസ്), ബിസിനസ് പ്രോസസ് ഔട്ട്‌സോഴ്‌സിംഗ് (ബിപിഒ) തുടങ്ങിയവ പ്രാപ്തമാക്കിയ, സോഫ്റ്റ് വെയര്‍ ദാതാക്കളുടെ ഓഫീസിലിരുന്ന് നിര്‍വഹിക്കുന്ന (ഓഫ് സൈറ്റ്) ആഗോള സേവനങ്ങളാണ് ഇത്. 2,074 കമ്പനികള്‍ കേന്ദ്രീകരിച്ച് നടത്തിയ സര്‍വേ പ്രകാരമാണ് ആര്‍ബിഐ പുതിയ കണക്കുകള്‍ പുറത്തുവിട്ടത്.

സേവന കയറ്റുമതിയുടെ 89.4 ശതമാനം നടത്തിയ കമ്പനികളേയാണ് സര്‍വ്വേയ്ക്കായി പരിഗണിച്ചത്. മൊത്തം സോഫ്റ്റ്‌വെയര്‍ സേവനങ്ങളുടെ കയറ്റുമതിയുടെ മൂന്നില്‍ രണ്ട് ഭാഗവും കമ്പ്യൂട്ടര്‍ സേവനങ്ങളാണ്. ബിപിഒ സേവനങ്ങള്‍ 84 ശതമാനമായപ്പോള്‍ മൊത്തം കയറ്റുമതി സേവനങ്ങളുടെ 60 ശതമാനവും നിര്‍വഹിച്ചത് പ്രൈവറ്റ് ലിമിറ്റഡ് കമ്പനികളാണ്.

അതേസമയം പബ്ലിക് ലിമിറ്റഡ് കമ്പനികളുടെ കയറ്റുമതി നടപ്പ് വര്‍ഷത്തില്‍ കുറഞ്ഞു. ഇന്ത്യന്‍ കമ്പനികളുടെ വിദേശ അഫിലിയേറ്റുകള്‍ നല്‍കുന്ന സേവനങ്ങള്‍ 15.9% വര്‍ദ്ധിച്ച് 171.9 ബില്യണ്‍ യുഎസ് ഡോളറിന്റേതായപ്പോള്‍ വിദേശ അഫിലിയേറ്റുകളുടെ പ്രാദേശിക സോഫ്റ്റ്‌വെയര്‍ ബിസിനസ്സ് 15.2 ബില്യണ്‍ യുഎസ് ഡോളറാണ്. അമേരിക്കയാണ് സേവനങ്ങളുടെ പ്രധാന ലക്ഷ്യസ്ഥാനം.

വിദേശ അഫിലിയേറ്റുകളില്‍ നിന്നുള്ള സോഫ്റ്റ്‌വെയര്‍ ബിസിനസില്‍ യുഎസിന്റെ പങ്ക് മൊത്തം ബിസിനസിന്റെ 42.5% ആണ്. രണ്ടാം സ്ഥാനത്തുള്ള യുകെയുടേതാകട്ടെ 23.5% ആണ്. സോഫ്റ്റ്‌വെയര്‍ കയറ്റുമതിയുടെ 55 ശതമാനവും യു.എസ്,കാനഡ എന്നീ രാഷ്ട്രങ്ങളിലേയ്ക്കായപ്പോള്‍ യൂറോപ്പ് തൊട്ടുപിറകിലെത്തി. യൂറോപ്പിലേയ്ക്കുള്ള കയറ്റുമതിയുടെ പകുതിയും യുണൈറ്റഡ് കിങ്ഡത്തിലേയ്ക്കാണ്.

സേവനങ്ങള്‍ നല്‍കുന്ന കാര്യത്തില്‍, ഓഫ് ഷോറിംഗ് വിഹിതം 80.9% ആയി വര്‍ദ്ധിച്ചു. മറ്റ് മൂന്ന് ഡെലിവറി രീതികളുടെ പങ്ക് (വിദേശഉപഭോഗം, വാണിജ്യ സാന്നിധ്യം, വ്യക്തികളുടെ സാന്നിധ്യം) കുറഞ്ഞു.

X
Top