
ന്യൂഡല്‍ഹി: കയറ്റുമതിക്കാര്‍ക്ക് മുന്‍കൂറായി ചരക്ക് സേവന നികുതി (ജിഎസ്ടി) റീഫണ്ട് നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം അവതാളത്തില്‍. ജിഎസ്ടി നിയമത്തിലെ സെക്ഷന്‍ 54 ഇതിന് അനുമതി നല്‍കുന്നില്ല. അതുകൊണ്ടുതന്നെ നിയമം ഭേദഗതി ചെയ്താല്‍ മാത്രമേ ഉടനടി റീഫണ്ട് ലഭ്യമാകൂ.
ജിഎസ്ടി പരിഷ്‌ക്കരണത്തിന്റെ ഭാഗമായി കയറ്റുമതിക്കാര്‍ക്കുള്ള ജിഎസ്ടി റീഫണ്ട് 90 ശതമാനം ഉടനടി നല്‍കുമെന്ന് ജിഎസ്ടി കൗണ്‍സില്‍ പ്രഖ്യാപിച്ചിരുന്നു. അവരുടെ മേലുള്ള സാമ്പത്തിക സമ്മര്‍ദ്ദം ഒഴിവാക്കുകയായിരുന്നു ലക്ഷ്യം. അതേസമയം പരിശോധനയ്ക്ക് മുമ്പുള്ള റീഫണ്ട,് നിയമം അനുശാസിക്കുന്നില്ല.
പ്രശ്‌ന പരിഹാരത്തിന് ഓര്‍ഡിനന്‍സ് ഇറക്കുന്ന കാര്യം പരിഗണനയിലുണ്ട്. ആവശ്യമായ മാറ്റങ്ങള്‍ വരുത്തി ഓര്‍ഡിനന്‍സ് തയ്യാറാക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ നിയമ സമിതി നിയോഗിതരായി. ഇതിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകുകയാണെന്ന് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. എന്നാല്‍ ഭേദഗതി എന്ന് നിലവില്‍ വരുമെന്ന കാര്യം വ്യക്തമല്ല.
കാലതാമസം, തുണിത്തരങ്ങള്‍, രാസവസ്തുക്കള്‍, വളങ്ങള്‍, മരുന്നുകള്‍ എന്നീ മേഖലകളിലെ വ്യവസായികള്‍ക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കും. ഈ മേഖലകള്‍ അസംസ്‌കൃത വസ്തുക്കള്‍ക്ക് ഉയര്‍ന്ന നികുതി നല്‍കുന്നവയാണ്. അതുകൊണ്ടുതന്നെ ഉയര്‍ന്ന റീഫണ്ട് ക്ലെയ്മുകള്‍ നടത്താന്‍ ഇവര്‍ നിര്‍ബന്ധിതരാകുന്നു.
റീഫണ്ട് വൈകുന്നത് പ്രവര്‍ത്തന മൂലധനത്തെ ബാധിക്കുകയും മത്സര ശേഷി കുറയ്ക്കുകയും ചെയ്യും.