
മുംബൈ: മൂന്ന് ദിവസത്തെ നേട്ടം അവസാനിപ്പിച്ച് ബെഞ്ച് മാര്‍ക്ക് സൂചികകള്‍ ബുധനാഴ്ച ഇടിവ് നേരിട്ടു. സെന്‍സെക്‌സ് 208.01 പോയിന്റ് അഥവാ 0.34 ശതമാനം താഴ്ന്ന് 61773.78 ലെവലിലും നിഫ്റ്റി 62.60 പോയിന്റ് അഥവാ 0.34 ശതമാനം താഴ്ന്ന് 18285.40 ലെവലിലുമാണ് ക്ലോസ് ചെയ്തത്. ഹ്രസ്വകാലത്തില്‍ ഏകീകരണം പ്രതീക്ഷിക്കുകയാണ് ഷെയര്‍ഖാന്‍ ടെക്‌നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ് ജതിന്‍ ഗെഡിയ.
വില, ചലന സൂചകങ്ങള്‍ പരസ്പരം സമന്വയിപ്പിക്കുന്നില്ലെന്ന് പറഞ്ഞ ജതിന്‍, 18000-18400 റെയിഞ്ചിലാണ് രണ്ടാഴ്ചയായി വ്യാപാരമെന്നും ചൂണ്ടിക്കാട്ടി. അതിനിയും തുടരും. 18420-18450 ലെവലുകള്‍ പ്രതിരോധം തീര്‍ക്കുമ്പോള്‍ 18200-18150 ലെവലിലായിരിക്കും പിന്തുണ.
ആഗോള വിപണികളുടെ ചുവടുപിടിച്ചാണ് ഇന്ത്യന്‍ സൂചികകള്‍ ഇടിവ് നേരിട്ടതെന്ന് മോതിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് , റീട്ടെയില്‍ റിസര്‍ച്ച് സിദ്ധാര്‍ത്ഥ ഖിംക പറഞ്ഞു. യുഎസ് കടപരിധി പ്രശ്‌നമാണ് വിപണികളെ ബാധിക്കുന്നത്. ബുധനാഴ്ച പുറത്തിറങ്ങുന്ന ഫെഡറല്‍ മീറ്റിംഗ് മിനുറ്റ്‌സായിരിക്കും വരും ദിവസം ഗതി നിര്‍ണ്ണയിക്കുക.






