ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

50 കോടി രൂപ മുതൽമുടക്കിൽ നിർമാണ പ്ലാന്റ് സ്ഥാപിക്കുമെന്ന് ഇവി സ്റ്റാർട്ടപ്പായ മെക്വിൻ ഇന്ത്യ

ബാംഗ്ലൂർ: ഇവി മോട്ടോറുകൾക്കും കൺട്രോളറുകൾക്കുമായി ബാംഗ്ലൂരിൽ ഒരു നിർമ്മാണ പ്ലാന്റ് സ്ഥാപിക്കാൻ 50 കോടി രൂപ നിക്ഷേപിക്കാൻ ഒരുങ്ങുന്നതായി ഇലക്ട്രിക് വാഹന സ്റ്റാർട്ടപ്പായ മെക്വിൻ ഇന്ത്യ വെള്ളിയാഴ്ച അറിയിച്ചു. ഇന്ത്യയിലെ ഇവി ഒറിജിനൽ എക്യുപ്‌മെന്റ് നിർമ്മാതാക്കളിൽ നിന്നുള്ള കൺട്രോളറുകൾക്കൊപ്പം തദ്ദേശീയമായ മിഡ് ഡ്രൈവ്, ഹബ് മോട്ടോറുകൾ എന്നിവയുടെ ആവശ്യം ഈ സൗകര്യം നിറവേറ്റുമെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു. ഈ വർഷാവസാനത്തോടെ പ്രവർത്തനസജ്ജമാകുന്ന പ്ലാന്റിന് പ്രതിദിനം 2,000 യൂണിറ്റുകളുടെ പ്രാരംഭ ഉൽപ്പാദന ശേഷിയുണ്ടാകുമെന്ന് കമ്പനി പ്രസ്താവിച്ചു.

ഇന്ത്യയിൽ ഇലക്‌ട്രിക് വാഹനങ്ങൾക്കുള്ള ഡിമാൻഡ് ഉയരുമ്പോൾ, തങ്ങളുടെ ഉൽപ്പാദന ശേഷി വർധിപ്പിക്കുന്നതിനും ഇവി വിഭാഗത്തിന്റെ വളർച്ചയ്ക്ക് സംഭാവന നൽകുന്നതിനും പറ്റിയ സമയമാണിതെന്നും, ആവശ്യം ഉയരുന്നതിനനുസരിച്ച് ക്രമേണ ശേഷി വർദ്ധിപ്പിക്കാൻ തങ്ങൾ പദ്ധതിയിടുന്നതായും മെക്വിൻ ഇന്ത്യ പറഞ്ഞു. റായ്പൂർ ആസ്ഥാനമായുള്ള തത്വ ഗ്രൂപ്പുമായുള്ള 1,500 കോടി രൂപയുടെ കരാറുമായി മെക്വിൻ ഇന്ത്യ ഇവി റിട്രോഫിറ്റിംഗ് സെഗ്‌മെന്റിലേക്കുള്ള പ്രവേശനം പ്രഖ്യാപിച്ചിരിന്നു.

കരാറിന്റെ ഭാഗമായി, അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വിവിധ തരം വാഹനങ്ങൾക്കായി മോട്ടോർ, കൺട്രോളർ, ലിഥിയം അയൺ ബാറ്ററി, ചാർജർ എന്നിവ ഉൾപ്പെടുന്ന അഞ്ച് ലക്ഷം റിട്രോഫിറ്റിംഗ് കിറ്റുകൾ മെക്വിൻ ഇന്ത്യ തത്വ ഗ്രൂപ്പിന് നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യും.

X
Top