സാമ്പത്തിക വളർച്ച 8% വരെ നിലനിർത്താൻ കഴിയുമെന്ന് ആർബിഐ ഗവർണർമൊത്ത വില പണപ്പെരുപ്പം മൂന്ന് മാസത്തെ താഴ്ന്ന നിലയില്‍ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം ഉൽപ്പാദിപ്പിക്കുന്ന ‘കെജിഎഫി’ൽ നിന്ന് 2022-ൽ ഖനനം ചെയ്തത് 2,26,796 കിലോഗ്രാംക്രൂഡ് ഓയിൽ, ശുദ്ധീകരിച്ച ഭക്ഷ്യ എണ്ണ എന്നിവയുടെ ഇറക്കുമതി നികുതി കേന്ദ്രസർക്കാർ വർധിപ്പിച്ചു2045 ഓടേ രാജ്യത്ത് തൊഴില്‍ രംഗത്തേയ്ക്ക് 18 കോടി ജനങ്ങള്‍ കൂടിയെത്തുമെന്ന് റിപ്പോര്‍ട്ട്

ലിഥിയം അയൺ ബാറ്ററികളുടെ നികുതി കുറയ്ക്കണമെന്ന ആവശ്യം ജിഎസ്ടി കൗൺസിൽ നിരസിച്ചതോടെ നയപരമായ പിന്തുണ തേടി ഇവി നിർമാതാക്കൾ

ന്യൂഡൽഹി: ഇലക്‌ട്രിക് വാഹനങ്ങൾക്ക് (ഇവി) ഊർജം നൽകുന്ന ലിഥിയം അയൺ ബാറ്ററികൾക്ക് ജിഎസ്ടി കൗൺസിൽ നികുതിയിളവ് അനുവദിച്ചിട്ടില്ലെങ്കിലും, ഇന്ത്യയിലെ ഇ.വി. വ്യവസായം ജനങ്ങൾക്കിടയിൽ പരക്കെ സ്വീകരിക്കുന്നതിനുള്ള നടപടികൾക്കായി ഗവൺമെന്റിന്റെ പിന്തുണ തേടുമ്പോഴും, കുറഞ്ഞ നിരക്കിലാണെങ്കിലും വളർച്ചാ വേഗത നിലനിർത്തുമെന്ന് പല വ്യവസായ പ്രമുഖരും പ്രതീക്ഷിക്കുന്നു.

“ലിഥിയം അയൺ ബാറ്ററികളുടെ നിലവിലെ ഉപയോഗത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു പകരം, നമ്മുടെ രാജ്യത്തിന്റെ സുസ്ഥിര ഭാവിയിൽ ഇവി വ്യവസായത്തിന്റെ പ്രാധാന്യം സർക്കാർ തുടർച്ചയായി വിലയിരുത്തണം.

രാജ്യത്തുടനീളം വൈദ്യുത വാഹനങ്ങൾ വ്യാപകമായി സ്വീകരിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന നയങ്ങളും സംരംഭങ്ങളും പര്യവേക്ഷണം ചെയ്യുന്നതിനും പിന്തുണയ്ക്കുന്നതിനും ഈ വിലയിരുത്തൽ സഹായിക്കണം, ഒമേഗ സെയ്കി മൊബിലിറ്റിയുടെ സ്ഥാപകനും ചെയർമാനുമായ ഉദയ് നാരംഗ് പറയുന്നു.

രാജ്യത്തെ കൂടുതൽ “സുസ്ഥിരവും “പരിസ്ഥിതി സൗഹൃദവുമായ” ഗതാഗത ആവാസ വ്യവസ്ഥയിലേക്കുള്ള മാറ്റം ത്വരിതപ്പെടുത്തുന്നതിന് ബാറ്ററികളുടെ നികുതി കുറക്കുന്നത് സഹായിക്കുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

ഇവി ബാറ്ററികളുടെ ജിഎസ്ടിയിൽ 13 ശതമാനം കുറവ് വരുത്തിയാൽ വിൽപ്പന ത്വരിതപ്പെടുത്തുമെങ്കിലും, ഒരു കുറവും ഉപഭോക്തൃ വികാരത്തെ പ്രതികൂലമായി ബാധിക്കില്ലെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ കണക്കുകൂട്ടുന്നു.

ഇവി ബാറ്ററികളുടെ നികുതി 18 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറയ്ക്കാനുള്ള നിർദ്ദേശം ജിഎസ്ടി കൗൺസിലിന്റെ ഫിറ്റ്‌മെന്റ് കമ്മിറ്റി അടുത്തിടെ നിരസിച്ചിരുന്നു. നിരക്ക് സംബന്ധിച്ച് തൽസ്ഥിതി തുടരാനായിരുന്നു കമ്മിറ്റിയുടെ ശുപാർശ.

സെല്ലുലാർ മൊബൈൽ ഫോണുകൾ, ലാപ്‌ടോപ്പുകൾ, പേഴ്‌സണൽ കമ്പ്യൂട്ടറുകൾ, പോർട്ടബിൾ ഇലക്ട്രോണിക്‌സ്, ടാബ്‌ലെറ്റുകൾ, ഇവികൾ തുടങ്ങി നിരവധി ആവശ്യങ്ങക്കായി ലിഥിയം അയൺ ബാറ്ററികൾ ഉപയോഗിക്കുന്നുണ്ട്.

അതിനാൽ അവ തമ്മിൽ വേർതിരിക്കുന്നത് അപ്രായോഗികമായിരിക്കുമെന്ന് കേന്ദ്ര, സംസ്ഥാന റവന്യൂ ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന ജിഎസ്ടി കൗൺസിലിന്റെ ഫിറ്റ്‌മെന്റ് കമ്മിറ്റി ചൂണ്ടികാണിക്കുന്നു.

ഇലക്‌ട്രിക് വാഹനങ്ങൾക്കായുള്ള ലിഥിയം അയൺ ബാറ്ററികളിലെ ജിഎസ്ടി വെട്ടിക്കുറയ്ക്കുന്നതിൽ അടിയന്തര സർക്കാർ നടപടി വേണമെന്ന് ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സൊസൈറ്റി ഓഫ് മാനുഫാക്‌ചേഴ്‌സ് ഓഫ് ഇലക്ട്രിക് വെഹിക്കിൾസ് (എസ്എംഇവി) പറയുന്നു.

ഇവികൾക്കായി രണ്ടാമത്തെ ബാറ്ററി വാങ്ങുന്നത് ഉപഭോക്താക്കൾക്ക് നിലവിൽ ഒരു അമിത ഭാരം ആണെന്ന് അവർ പറയുന്നു.

ഇവി വ്യവസായം തുടർച്ചയായി മുന്നേറുമ്പോൾ, ബാറ്ററിയിൽ ഓടിക്കുന്ന വാഹനങ്ങൾക്കായി ഒരു ഇക്കോസിസ്റ്റം സൃഷ്ടിക്കുന്നതിന് ആവശ്യമായ പിന്തുണ ഇതിനകം നൽകിയിട്ടുണ്ടെന്ന് സർക്കാർ കരുതുന്നു.

ഇവി വിൽപ്പന കൂടുതൽ കുതിച്ചുയരുമെന്നും ഇത് ദീർഘകാലാടിസ്ഥാനത്തിൽ ബാറ്ററി വിലയിൽ വൻ ഇടിവുണ്ടാക്കുമെന്നും കേന്ദ്ര റോഡ് ഗതാഗത മന്ത്രി അടക്കമുള്ളവർ വിശ്വസിക്കുന്നു.

X
Top