വജ്ര ഇറക്കുമതി താൽക്കാലികമായി നിർത്തുന്നുനോമുറ ഇന്ത്യന്‍ വിപണിയെ അപ്‌ഗ്രേഡ്‌ ചെയ്‌തുഇന്ത്യയുടെ കറണ്ട് അക്കൗണ്ട് കമ്മിയിൽ വർധനജിഎസ്ടി കൗൺസിൽ യോഗം 7ന്ഇന്ത്യയുടെ വളർച്ച നിരക്ക് നിലനിർത്തി എസ് ആൻഡ് പി

ക്രിപ്‌റ്റോകറന്‍സികള്‍ക്കെതിരെ ആഞ്ഞടിച്ച് യൂറോപ്യന്‍ കേന്ദ്രബാങ്ക് പ്രസിഡന്റ് ക്രിസ്റ്റീന്‍ ലഗാര്‍ഡ്

ആംസ്റ്റര്‍ഡാം: ക്രിപ്‌റ്റോകറന്‍സികള്‍ ‘ഒന്നിനെയും അടിസ്ഥാനമാക്കിയുള്ളതല്ലെ’ന്നും, ജീവിത സമ്പാദ്യം ഉപയോഗിച്ച് ക്രിപ്‌റ്റോകളില്‍ ഊഹക്കച്ചവടം നടത്താന്‍ ആളുകളെ അനുവദിക്കരുതെന്നും യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പ്രസിഡന്റ് ക്രിസ്റ്റീന്‍ ലഗാര്‍ഡ് പറഞ്ഞു. അപകടങ്ങളെ കുറിച്ച് യാതൊരു ധാരണയുമില്ലാത്ത, എല്ലാം നഷ്ടപ്പെടുത്തുന്ന, നിരാശയിലേയ്ക്ക് വീഴാനൊരുങ്ങുന്നവരെ ക്കുറിച്ച് തനിക്ക് ആശങ്കയുണ്ടെന്ന് ലഗാര്‍ഡ് ഡച്ച് ടെലിവിഷനോട് പറഞ്ഞു. ‘അതിനാലാണ് ക്രിപ്‌റ്റോകറന്‍സികള്‍ നിയന്ത്രിക്കപ്പെടണമെന്ന് ഞാന്‍ വിശ്വസിക്കുന്നത്.’
ഡിജിറ്റല്‍ കറന്‍സികളായ ബിറ്റ്‌കോയിനും ഈതറും ഉയര്‍ന്ന നിരക്കില്‍ നിന്ന് 50% ഇടിവ് നേരിട്ട സാഹചര്യം നിലനില്‍ക്കുമ്പോഴാണ് ലഗാര്‍ഡ് തന്റെ അഭിപ്രായവുമായി മുന്നോട്ടുവന്നിരിക്കുന്നത്. കേന്ദ്രബാങ്കുകള്‍ ക്രിപ്‌റ്റോകറന്‍സികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്ന അവസ്ഥയും നിലവിലുണ്ട്. സാമ്പത്തിക വ്യവസ്ഥയ്ക്ക് ക്രിപ്‌റ്റോകള്‍ ഭീഷണിയാണെന്ന ധാരണയെ തുടര്‍ന്നാണ് ഇത്.
ക്രിപ്‌റ്റോയുടെ മൂല്യത്തെക്കുറിച്ച് തനിക്ക് സംശയമുണ്ടെന്ന് ലഗാര്‍ഡ് പറഞ്ഞു. അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ യാഥാര്‍ത്ഥ്യമായേക്കാവുന്ന ഡിജിറ്റല്‍ യൂറോയുമായി ക്രിപ്‌റ്റോകറന്‍സികളെ താരതമ്യം ചെയ്യാനാവില്ല. ‘എന്റെ വളരെ വിനീതമായ വിലയിരുത്തല്‍ പ്രകാരം ക്രിപറ്റോകറന്‍സികള്‍ വിലയില്ലാത്തതാണ്. അത് ഒന്നിനെയും അടിസ്ഥാനമാക്കിയുള്ളതല്ല. സുരക്ഷിതത്വത്തിന്റെ നങ്കൂരമായി പ്രവര്‍ത്തിക്കാനുതകുന്ന ഒരു ഉള്‍ച്ചേര്‍ന്ന മൂല്യം ക്രിപ്‌റ്റോകള്‍ക്കില്ല,’ ലഗാര്‍ഡ് പ്രതികരിച്ചു.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ക്രിപ്‌റ്റോകറന്‍സികള്‍ക്കെതിരെ സമാന നിലപാടാണ് വച്ച് പുലര്‍ത്തുന്നത്. ക്രിപ്‌റ്റോകറന്‍സികള്‍ സമ്പദ്‌വ്യവസ്ഥയെ ‘ഡോളറൈസേഷനിലേക്ക്’ നയിക്കുമെന്ന് ആര്‍ബിഐയുടെ ഉന്നത ഉദ്യോഗസ്ഥര്‍ നേരത്തെ പാര്‍ലമെന്റ് പാനലിനെ അറിയിച്ചിരുന്നു. ക്രിപ്‌റ്റോകള്‍ സമ്പദ് വ്യവസ്ഥയെ തകര്‍ക്കുമെന്നും അവര്‍ പറഞ്ഞു.

X
Top