എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

എഫ്ടിഎ ചര്‍ച്ചകള്‍ക്കായി ഇയു സംഘം ഇന്ത്യയില്‍

ന്യൂഡല്‍ഹി: സ്വതന്ത്ര വ്യാപാര കരാര്‍ (എഫ്ടിഎ) ചര്‍ച്ചകള്‍ക്കായി യൂറോപ്യന്‍ യൂണിയന്‍ (ഇയു) സംഘം ഇന്ത്യയിലെത്തി. ചരക്കുകളുടെയും സേവനങ്ങളുടെയും വ്യാപാരം, ഉത്ഭവ നിയമങ്ങള്‍, സാങ്കേതിക, സ്ഥാപനപരമായ കാര്യങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള പ്രധാന മേഖലകളിലാണ് ചര്‍ച്ചകള്‍ കേന്ദ്രീകരിക്കുക.

വ്യാപാര-സാമ്പത്തിക സുരക്ഷാ കമ്മീഷണര്‍ മരോഷ് ഷെഫ്‌കോവിച്ചും കൃഷി-ഭക്ഷ്യ കമ്മീഷണര്‍ ക്രിസ്റ്റോഫ് ഹാന്‍സെനും വാണിജ്യ, വ്യവസായ വകുപ്പ് മന്ത്രി പിയൂഷ് ഗോയലുമായി ഇതിനോടകം കൂടിക്കാഴ്ച നടത്തി. യൂറോപ്യന്‍ കമ്മീഷന്‍ വ്യാപാര ഡയറക്ടര്‍ ജനറല്‍ സബീന്‍ വെയാന്‍ഡ് നവംബര്‍ 5-6 തീയതികളില്‍ ഇന്ത്യയുടെ വാണിജ്യ സെക്രട്ടറി രാജേഷ് അഗര്‍വാളുമായി പ്രധാന സാങ്കേതിക, നയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.

പ്രധാന പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഇരുവിഭാഗത്തിനും പ്രയോജനകരമായ സന്തുലിതവും നീതിയുക്തവുമായ കരാര്‍ യാഥാര്‍ത്ഥ്യമാക്കാനുമാണ് ശ്രമം. ഇതിനോടകം നടന്ന നിരവധി റൗണ്ട് ചര്‍ച്ചകളില്‍ കാര്യമായ പുരോഗതി ദൃശ്യമാണ്. 20 അധ്യായങ്ങളില്‍ 10 എണ്ണം അന്തിമമായി. 4-5 അധ്യായങ്ങളില്‍ തത്വത്തില്‍ തീരുമാനമായി. ചരക്കുകളുടെയും സേവനങ്ങളുടെയും വ്യാപാരം, നിക്ഷേപ സംരക്ഷണം, ബൗദ്ധിക സ്വത്തവകാശം, ഭൂമിശാസ്ത്രപരമായ സൂചനകള്‍, സുസ്ഥിര വികസനം, കസ്റ്റംസ് നടപടിക്രമങ്ങള്‍, സര്‍ക്കാര്‍ സംഭരണം, തര്‍ക്ക പരിഹാര സംവിധാനങ്ങള്‍ എന്നിവ വിശദീരിക്കുന്നവയാണ് വിവിധ അധ്യായങ്ങള്‍.

കീറാമുട്ടിയായ പ്രശ്നങ്ങളുടെ എണ്ണം കുറയ്ക്കാന്‍ ഇതുവഴിയായി. അതേസമയം ബ്ലോക്ക് ഏര്‍പ്പെടുത്തിയ ചില നിയന്ത്രണങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണ്.

സ്വതന്ത്ര വ്യാപാരക്കരാര്‍ ലക്ഷ്യങ്ങള്‍
ഓട്ടോമൊബൈലുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, വൈന്‍, സ്പിരിറ്റ് പോലുള്ള ലഹരിപാനീയങ്ങള്‍, മാംസം, കോഴി തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കാന്‍ ഇയു ഇന്ത്യയോട് ആവശ്യപ്പെടുന്നു. പകരമായി, ഉയര്‍ന്ന താരിഫുകളും നിയന്ത്രണ തടസ്സങ്ങളും ഒഴിവാക്കപ്പെടും. ഇത് വസ്ത്രങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, സ്റ്റീല്‍, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ യൂറോപ്യന്‍ വിപണി പ്രവേശനം സുഗമമാക്കും.

2024-25 സാമ്പത്തികവര്‍ഷത്തിലെ ഇന്ത്യ-ഇയു ചരക്ക് വ്യാപാരം 136.53 ബില്യണ്‍ ഡോളറിന്റേതാണ്. ഇന്ത്യ 75.85 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയും 60.68 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതിയും നടത്തി. ചരക്ക് വ്യാപാരത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ പങ്കാളിയാണ് ഇയു. അതായത് മൊത്തം കയറ്റുമതിയുടെ 17 ശതമാനം അവര്‍ വഹിക്കുന്നു.ഉഭയകക്ഷി സേവന വ്യാപാരം 51.45 ബില്യണ്‍ ഡോളറിന്റേതാണ്.

X
Top