ബാംഗ്ലൂർ: സീഡ് റൗണ്ടിൽ 2.5 ദശലക്ഷം ഡോളറിന്റെ ഇക്വിറ്റി ഫണ്ടിംഗ് സമാഹരിച്ച് ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്ലോക്ക്‌ചെയിൻ അടിസ്ഥാനമാക്കിയുള്ള എസ്‌പോർട്‌സ് ഫാൻ എൻഗേജ്‌മെന്റ് സ്റ്റാർട്ടപ്പായ സ്റ്റാൻ. ബെറ്റർ ക്യാപിറ്റൽ, എക്‌സിമിയസ് വെഞ്ച്വേഴ്‌സ് എന്നിവയുൾപ്പെടെയുള്ള മറ്റ് വിസികൾക്കൊപ്പം വെഞ്ച്വർ ക്യാപിറ്റൽ സ്ഥാപനമായ ജനറൽ കാറ്റലിസ്റ്റാണ് ഈ ഫണ്ടിംഗ് റൗണ്ട് നയിച്ചത്. ഓപ്പൺസീയിൽ നിന്നുള്ള ആദിൽ മാമുജി, കോയിൻബേസിൽ നിന്നുള്ള നകുൽ ഗുപ്ത എന്നിവരെപ്പോലുള്ള ഒന്നിലധികം ഏയ്ഞ്ചൽ നിക്ഷേപകരുടെ പങ്കാളിത്തവും ഈ റൗണ്ടിൽ ഉണ്ടായിരുന്നു.
ഈ റൗണ്ടിൽ സമാഹരിച്ച തുക, ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾക്ക് സമാനതകളില്ലാത്തതും മികച്ചതുമായ അനുഭവങ്ങൾ നൽകാനും, അതുപോലെ തന്നെ മികച്ച ഗെയിമിംഗ് ഓർഗനൈസേഷനുകളുമായും കളിക്കാരുമായും വിപുലമായ പങ്കാളിത്തം നൽകാനും വിനിയോഗിക്കുമെന്ന് സ്റ്റാൻ അറിയിച്ചു. ഡിജിറ്റൽ ശേഖരണങ്ങളും അല്ലെങ്കിൽ മാറ്റാവുന്ന എൻഎഫ്ടി-കളും ഉപയോഗിച്ച് ഗെയിമിംഗിലും എസ്‌പോർട്‌സ് സ്‌പെയ്‌സിലും തങ്ങളുടെ ഉപഭോക്താക്കളുമായി മികച്ച രീതിയിൽ ഇടപഴകാൻ സഹായിക്കുന്ന ഒരു ഏകജാലക പ്ലാറ്റ്‌ഫോം തങ്ങൾ ഉടൻ അവതരിപ്പിക്കുമെന്ന് സ്റ്റാൻ അറിയിച്ചു.