അമേരിക്കയുമായി വ്യാപാര കരാർ ഒപ്പുവക്കാൻ ഇന്ത്യമൂന്നാം വര്‍ഷവും ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ ദാതാവായി റഷ്യയുബിഎസ് ഇന്ത്യയെ അപ്ഗ്രേഡ് ചെയ്തുഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം കുറച്ച് ലോകബാങ്ക്ആഡംബര വസ്തുക്കൾക്ക് ഇനി മുതൽ ടിസിഎസ്

700 കോടി രൂപയുടെ ഐപിഒ ലക്ഷ്യമിട്ട്‌ ഇഎസ്‌ഡിഎസ്‌ സോഫ്‌റ്റ്‌വെയര്‍

നാസിക്‌ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്ലൗഡ്‌ സര്‍വീസസ്‌ & ഡാറ്റാ സെന്റര്‍ സ്ഥാപനമായ ഇഎസ്‌ഡിഎസ്‌ സോഫ്‌റ്റ്‌വെയര്‍ ഐപി നടത്തുന്നതിനായി ഈയാഴ്‌ച സെബിക്ക്‌ ഡിആര്‍എച്ച്‌പി സമര്‍പ്പിക്കും.

700 കോടി രൂപയുടെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ) നടത്തുകയാണ്‌ ഇഎസ്‌ഡിഎസ്‌ സോഫ്‌റ്റ്‌വെയറിന്റെ പദ്ധതി.

പൂര്‍ണമായും പുതിയ ഓഹരികളുടെ വില്‍പ്പനയായിരിക്കും നടത്തുന്നത്‌ എന്നാണ്‌ അറിയുന്നത്‌. കമ്പനി നേരത്തെ 2021 ഡിസംബറില്‍ ഐപിഒ നടത്തുന്നതിനായി സെബിയെ സമീപിച്ചിരുന്നു. അന്നത്തെ പ്രതികൂല വിപണി കാലാവസ്ഥ കാരണം ഡിആര്‍എച്ച്‌പി പിന്‍വലിക്കുകയാണ്‌ ചെയ്‌തത്‌.

ഐപിഒ വഴി സമാഹരിച്ച തുക ഡാറ്റാ സെന്റര്‍ വിപുലീകരിക്കുന്നതിനും ദീര്‍ഘകാല പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍ക്കും വിനിയോഗിക്കും. ആയിരത്തിലേറെ ഉപഭോക്താക്കളുള്ള ഇഎസ്‌ഡിഎസ്‌ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 286 കോടി രൂപ വരുമാനവും 15 കോടി രൂപ ലാഭവുമാണ്‌ കൈവരിച്ചത്‌.

X
Top